ഷാര്‍ജ: ഏഷ്യാ കപ്പിലെ പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരത്തിന്റെ വിശകലനത്തിന് ഇടയില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് ചോദിച്ച അവതാരകയോട് അതൃപ്തി വ്യക്തമാക്കി പാക് മുന്‍ പേസര്‍ വസീം അക്രം. മറ്റ് ടീമുകളുടെ മത്സര സമയത്തും ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചോദ്യം വരുന്നതാണ് പാക് മുന്‍ പേസറെ പ്രകോപിപ്പിച്ചത്.
സഞ്ജയ് മഞ്ജറേക്കറാണ് ഈ സമയം അക്രമിനൊപ്പം ഉണ്ടായത്. ഡെത്ത് ഓവറുകളിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ പക്കല്‍ വേണ്ടത്ര വിക്കറ്റുകള്‍ ഉണ്ടാവുന്നില്ല. ലോകകപ്പിലേക്ക് ഈ നിലയില്‍ മുന്‍പോട്ട് പോകുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നാണ് അവതാരക വസീം അക്രമിനോട് ചോദിച്ചത്. എന്നാല്‍ ഇതിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയ അക്രം സഞ്ജയ് മഞ്ജരേക്കറോട് മറുപടി പറയാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാനാണ് ആഗ്രഹിക്കുന്നത് എന്ന അവതാരിക പറഞ്ഞു. ടിവില്‍ തന്നെ കണ്ട് രോഹിത് ശര്‍മയ്ക്ക് മതിയായി കാണും. മറ്റ് രണ്ട് ടീമുകളാണ് കളിക്കുന്നത്. ഇന്നലെ ഇന്ത്യയുടെ കളിയെ കുറിച്ചാണ് മുഴുവന്‍ സംസാരിച്ചത്. ഇന്ന് അഫ്ഗാനും പാകിസ്ഥാനുമാണ്. അതാണ് ഞാന്‍ സഞ്ജയോട് മറുപടി പറയാന്‍ പറയുന്നത്, അക്രം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക