സച്ചിന്റെ ഇന്ത്യ ലെജന്‍ഡ്‌സ് ഇന്ന് ജോണ്ടി റോഡ്‌സിനും കൂട്ടര്‍ക്കും എതിരെ; വമ്പന്‍ താരങ്ങള്‍ വീണ്ടും കളത്തില്‍

സച്ചിന്‍ നയിക്കുന്ന ഇന്ത്യ ലെജന്‍ഡില്‍ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെ വന്‍ താര നിര തന്നെയുണ്ട്
സച്ചിന്‍, ജോണ്ടി റോഡ്‌സ്/ഫോട്ടോ: എഎഫ്പി
സച്ചിന്‍, ജോണ്ടി റോഡ്‌സ്/ഫോട്ടോ: എഎഫ്പി

കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ന് സൗത്ത് ആഫ്രിക്ക ലെജന്‍ഡ്‌സിനെ ഇന്ത്യ ലെജന്‍ഡ്‌സ് നേരിടും. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

സച്ചിന്‍ നയിക്കുന്ന ഇന്ത്യ ലെജന്‍ഡില്‍ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെ വന്‍ താര നിര തന്നെയുണ്ട്. മുനാഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ, വിനയ് കുമാര്‍ എന്നിവരാണ് ഇന്ത്യ ലെജന്‍ഡ്‌സിലെ ബൗളര്‍മാര്‍. 

ലന്‍സ് ക്ലസ്‌നര്‍, എന്‍ടിനി, ജൊഹാന്‍ ബോത എന്നിവരാണ് ജോണ്ടി റോഡ്‌സ് നയിക്കുന്ന സൗത്ത് ആഫ്രിക്ക ലെജന്‍ഡ്‌സ് ടീമിലെ പ്രമുഖര്‍. സെപ്തംബര്‍ 14ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ലെജന്‍ഡ്‌സ് ആണ് സച്ചിനും കൂട്ടര്‍ക്കും മുന്‍പില്‍ പിന്നെ എത്തുന്ന എതിരാളി.

ഈ സീസണില്‍ എട്ട് ടീമുകളാണ് കളിക്കുക. 23 മത്സരങ്ങള്‍ ഉണ്ടാവും. ഡെറാഡൂണ്‍, കാണ്‍പൂണ്‍, ഇന്‍ഡോര്‍, റായ്പൂര്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. 

ഇന്ത്യാ ലെജന്‍ഡ്‌സിന്റെ സാധ്യത 11: സച്ചിന്‍, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍), എസ് ബദ്രിനാഥ്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, പ്രഗ്യാന്‍ ഓജ, അഭിമന്യു മിധുന്‍, വിനയ് കുമാര്‍, രാഹുല്‍ ശര്‍മ

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com