അരങ്ങേറ്റത്തില്‍ 228 റണ്‍സുമായി യശസ്വി; തകര്‍പ്പന്‍ ഇരട്ട ശതകവുമായി രഹാനേയുടെയും വമ്പന്‍ തിരിച്ചുവരവ് 

321 പന്തില്‍ നിന്നാണ് യശസ്വി വെസ്റ്റ് സോണിനായി 228 റണ്‍സ് നേടിയത്. 22 ഫോറും മൂന്ന് സിക്‌സും യശസ്വിയുടെ ബാറ്റില്‍ നിന്ന് വന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ദുലീപ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ട ശതകവുമായി അജിങ്ക്യാ രഹാനെയും യശസ്വി ജയ്‌സ്വാളും. ദുലീപ് ട്രോഫിയിലെ തന്റെ അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട ശതകം നേടിയാണ് യശസ്വി ശ്രദ്ധ പിടിക്കുന്നത്. 

321 പന്തില്‍ നിന്നാണ് യശസ്വി വെസ്റ്റ് സോണിനായി 228 റണ്‍സ് നേടിയത്. 22 ഫോറും മൂന്ന് സിക്‌സും യശസ്വിയുടെ ബാറ്റില്‍ നിന്ന് വന്നു. രഹാനെ 264 പന്തില്‍ നിന്ന് 207 റണ്‍സ് കണ്ടെത്തി. 18 ഫോറും ആറ് സിക്‌സും ഉള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിങ്‌സ്. 

രണ്ടാം വിക്കറ്റില്‍ യശസ്വിയും രഹാനെയും ചേര്‍ന്ന് 333 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 590 റണ്‍സിന് വെസ്റ്റ് സോണ്‍ ഡിക്ലയര്‍ ചെയ്തു. വെസ്റ്റ് സോണിനായി പൃഥ്വി ഷായും സെഞ്ചുറി കണ്ടെത്തിയിരുന്നു. 121 പന്തില്‍ നിന്നാണ് പൃഥ്വി 113 റണ്‍സ് കണ്ടെത്തിയത്. 11 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ഓപ്പണിങ്ങില്‍ 206 റണ്‍സ് ആണ് പൃഥ്വിയും യശസ്വിയും ചേര്‍ന്ന് കണ്ടെത്തിയത്. 

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്താന്‍ ദുലീപ് ട്രോഫിയിലെ മികവ് രഹാനെയെ തുണയ്ക്കും. വെസ്റ്റ് സോണ്‍ മുന്‍പില്‍ വെച്ച കുറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന നോര്‍ത്ത് ഈസ്റ്റ് സോണ്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com