ട്വന്റി20 ലോകകപ്പ് ടീം പ്രഖ്യാപനം 16ന്? മുഹമ്മദ് ഷമിക്കായി മുന്‍ താരങ്ങളുടെ മുറവിളി

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തെ സെപ്തംബര്‍ 16ന് പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍
മുഹമ്മദ് ഷമി​, ഫയല്‍ചിത്രം
മുഹമ്മദ് ഷമി​, ഫയല്‍ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തെ സെപ്തംബര്‍ 16ന് പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യാ കപ്പിലെ ടീം സെലക്ഷനെ ചൊല്ലി വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ട്വന്റി20 ലോകകപ്പ് ടീമിലേക്ക് പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തണം എന്ന വാദമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. 

ഏഷ്യാ കപ്പ് സംഘത്തില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ മാത്രമാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നത്. പരിക്കിനെ തുടര്‍ന്ന് ബുമ്രയ്ക്ക ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. ട്വന്റി20 ലോകകപ്പോടെ ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുത്ത് എത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഫിറ്റ്‌നസ് വീണ്ടെടുത്താലാവും ഹര്‍ഷല്‍ പട്ടേലും സ്‌ക്വാഡില്‍ ഇടം നേടുക. 

ഈ സമയം മുഹമ്മദ് ഷമിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചു കഴിഞ്ഞു. മുഹമ്മദ് ഷമിയെ പോലൊരാള്‍ വീട്ടിലിരിക്കുന്നു എന്നത് തന്നെ അന്ധാളിപ്പിക്കുന്നു എന്നാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി പ്രതികരിച്ചത്. 

ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നു ഷമി എന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ സാബാ കരീമും ചൂണ്ടിക്കാണിക്കുന്നു. ബുമ്ര കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയിലെ മികച്ച ബൗളര്‍ മുഹമ്മദ് ഷമി ആണെന്നാണ് ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാല്‍ പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com