ഇഗ ഷ്വാൻടെക്ക്
ഇഗ ഷ്വാൻടെക്ക്

യുഎസ് ഓപ്പൺ വനിതാ കിരീടം ഇഗ ഷ്വാൻടെക്കിന്; 21കാരിയുടെ മൂന്നാം ഗ്രാൻഡ് സ്ലാം നേട്ടം 

ടുണീഷ്യയുടെ ഓൻസ് ജാബൂറിനെ തോൽപ്പിച്ചാണ് ഇഗയുടെ കിരീടനേട്ടം
Published on

ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാൻടെക്കിന് യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം. ടുണീഷ്യയുടെ ഓൻസ് ജാബൂറിനെ തോൽപ്പിച്ചാണ് ഇഗയുടെ കിരീടനേട്ടം. 

ഇരുപത്തി ഒന്നാം വയസിൽ ഷ്വാൻടെക്കിന്റെ മൂന്നാം ഗ്രാൻസലാം കിരീടമാണിത്. ഫ്രഞ്ച് ഓപ്പൺ രണ്ട് തവണ സ്വന്തമാക്കിയ ഇഗ യുഎസ് ഓപ്പണും കീഴടക്കി. 

ആദ്യ സെറ്റ് 6- 2ന് ഇഗ സ്വന്തമാക്കി. രണ്ടാം സെറ്റന്റെ തുടക്കത്തിലും ഇ​ഗ മുന്നേറിയെങ്കിലും ഓൻസ് ജാബൂർ പൊരുതിക്കയറി 7-5ന് കീഴടക്കി. പരാജയപ്പെട്ടെങ്കിലും യുഎസ് ഓപ്പണിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയെന്ന അഭിമാനത്തോടെയാണ് ഓൻസ് ജാബൂറിന്റെ മടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com