ട്വിറ്ററിലും കിങ്, 5 കോടി ഫോളോവേഴ്‌സ്; നേട്ടം തൊടുന്ന ആദ്യ ക്രിക്കറ്ററായി വിരാട് കോഹ്‌ലി

ട്വിറ്ററില്‍ 5 കോടി ഫോളോവേഴ്‌സ് ഉള്ള ഒരേയൊരു ക്രിക്കറ്റ് താരമായി കോഹ്‌ലി മാറി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ തന്റെ ആധിപത്യം തുടര്‍ന്ന് വിരാട് കോഹ്‌ലി. ട്വിറ്ററിലാണ് കോഹ് ലി ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി പിന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ മുന്‍ നായകനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 5 കോടി പിന്നിട്ടു. 

ട്വിറ്ററില്‍ 5 കോടി ഫോളോവേഴ്‌സ് ഉള്ള ഒരേയൊരു ക്രിക്കറ്റ് താരമായി കോഹ്‌ലി മാറി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക താരങ്ങളില്‍ നാലാം സ്ഥാനത്താണ് കോഹ് ലി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സ് ഉള്ള ഇന്ത്യന്‍ വ്യക്തികളില്‍ രണ്ടാം സ്ഥാനത്തും കോഹ് ലിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാമത്. 

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സ് ഉള്ള കായിക താരം. 211 മില്യണ്‍ ഫോളോവേഴ്‌സ് ആണ് വിരാട് കോഹ് ലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഫെയ്‌സ്ബുക്കില്‍ 49 മില്യണ്‍ ഫോളോവേഴ്‌സും. എല്ലാം കൂടി നോക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കോഹ് ലിയെ പിന്തുടരുന്നവരുടെ എണ്ണം 310 മില്യണിലേക്ക് എത്തുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com