17 വര്‍ഷത്തിന് ശേഷം പാക് മണ്ണില്‍; 7 ട്വന്റി20 മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് ടീം എത്തി 

17 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാക് മണ്ണിലെത്തി. 2005ലാണ് പാകിസ്ഥാനില്‍ അവസാനമായി ഇംഗ്ലണ്ട് കളിച്ചത്
പാകിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം/ഫോട്ടോ:പാകിസ്ഥാന്‍ ക്രിക്കറ്റ്,ട്വിറ്റര്‍
പാകിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം/ഫോട്ടോ:പാകിസ്ഥാന്‍ ക്രിക്കറ്റ്,ട്വിറ്റര്‍

കറാച്ചി: 17 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാക് മണ്ണിലെത്തി. 2005ലാണ് പാകിസ്ഥാനില്‍ അവസാനമായി ഇംഗ്ലണ്ട് കളിച്ചത്. കനത്ത സുരക്ഷയാണ് ഇംഗ്ലണ്ട് ടീമിന് ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലേക്ക് ഇംഗ്ലണ്ട് എത്തേണ്ടതായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്മാറി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ന്യൂസിലന്‍ഡ് പിന്മാറിയിരുന്നു. പാകിസ്ഥാനിലുള്ള തങ്ങളുടെ ടീമിന് ഭീഷണി സന്ദേശം ലഭിച്ചെന്ന് ചൂണ്ടിയായിരുന്നു കിവീസ് ടീമിന്റെ പിന്മാറ്റം. ഇതോടെ ഇംഗ്ലണ്ടും പാക് പര്യടനം ഉപേക്ഷിച്ചു. 

ഇംഗ്ലണ്ടിന്റേയും ന്യൂസിലന്‍ഡിന്റേയും പിന്മാറ്റം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചിരുന്നു. 2009ല്‍ ലങ്കന്‍ ടീമിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം യുഎഇ ആയിരുന്നു പാകിസ്ഥാന്റെ മത്സര വേദി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് പാകിസ്ഥാനിലേക്ക് വിദേശ ടീമുകള്‍ എത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. 

ഈ വര്‍ഷം ആദ്യം പാകിസ്ഥാനിലേക്ക് ഓസ്‌ട്രേലിയ എത്തിയിരുന്നു. പാകിസ്ഥാനിലേക്ക് ഇപ്പോഴെത്തിയിരിക്കുന്ന ഇംഗ്ലണ്ട് ടീം കനത്ത സുരക്ഷാ സംവിധാനത്തിന് കീഴീലായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍. കറാച്ചി സ്റ്റേഡിയത്തില്‍ നിന്ന് ഇംഗ്ലണ്ട് ടീം തങ്ങുന്ന ഹോട്ടലിലേക്കുള്ള റോഡുകള്‍ അടച്ച് സുരക്ഷ ഒരുക്കുന്നു. ടീമിന്റെ യാത്രയില്‍ ഹെലികോപ്റ്ററിലും സൈന്യം നിരീക്ഷണം നടത്തും. സ്റ്റേഡിയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കടകളും ഓഫീസുകളും അടയ്ക്കാനും നിര്‍ദേശമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com