എര്‍ലിങ് ഹാലന്‍ഡിന്റെ കരാട്ടെ കിക്ക് ഗോള്‍; യോഹാന്‍ ക്രൈഫിനോട് താരതമ്യപ്പെടുത്തി ഫുട്‌ബോള്‍ ലോകം(വീഡിയോ)

80ാം മിനിറ്റില്‍ പ്രതിരോധനിര താരം സ്‌റ്റോണ്‍സിലൂടെയാണ് സിറ്റി സമനില കണ്ടെത്തിയത്. പിന്നാലെ 84ാം മിനിറ്റില്‍ ഹാലന്‍ഡിന്റെ തകര്‍പ്പന്‍ ഗോളുമെത്തി
ഡോര്‍ട്ട്മുണ്ടിനെതിരെ ഗോള്‍ നേടുന്ന എര്‍ലിങ് ഹാലന്‍ഡ്/ഫോട്ടോ: എഎഫ്പി
ഡോര്‍ട്ട്മുണ്ടിനെതിരെ ഗോള്‍ നേടുന്ന എര്‍ലിങ് ഹാലന്‍ഡ്/ഫോട്ടോ: എഎഫ്പി

എത്തിഹാദ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഡോര്‍ട്ട്മുണ്ടിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചുകയറിയത്. ലീഡ് വഴങ്ങിയതിന് ശേഷം തിരിച്ചെത്തി വല കുലുക്കിയായിരുന്നു ജയം. ഇവിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ താരം എര്‍ലിങ് ഹാലന്‍ഡില്‍ നിന്ന് വന്ന ഗോളാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. 

80ാം മിനിറ്റില്‍ പ്രതിരോധനിര താരം സ്‌റ്റോണ്‍സിലൂടെയാണ് സിറ്റി സമനില കണ്ടെത്തിയത്. പിന്നാലെ 84ാം മിനിറ്റില്‍ ഹാലന്‍ഡിന്റെ തകര്‍പ്പന്‍ ഗോളുമെത്തി. ജോവോ കാന്‍സെലോയുടെ ക്രോസില്‍ നിന്ന് അക്രൊബാറ്റിക് എഫര്‍ട്ടിലൂടെയാണ് ഹാലന്‍ഡ് വല കുലുക്കിയത്. 

ഡച്ച് മുന്‍ താരം യോഹാന്‍ ക്രൈഫിന്റെ ഗോളിനോടാണ് ഹാലന്‍ഡിന്റെ ഗോളിനെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള തന്നെ താരതമ്യപ്പെടുത്തുന്നത്. ഡോര്‍ട്ട്മുണ്ടിനെതിരെ വന്ന കരാട്ടെ കിക്ക് ഗോള്‍ തന്നേയും അത്ഭുതപ്പെടുത്തിയെന്നാണ് ഹാലന്‍ഡ് തന്നെ പറയുന്നത്...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com