'ഈ കളിക്കാര്‍ക്കും കുടുംബമുണ്ട്, ക്യാപ്റ്റനും കോച്ചിനും അത് ഓര്‍മ വേണം'; മുന്നറിയിപ്പുമായി അജയ് ജഡേജ

ക്യാപ്റ്റനും കോച്ചും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടാവാന്‍ പാടില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: പ്രസ് കോണ്‍ഫറന്‍സുകളില്‍ വന്ന് ക്യാപ്റ്റനും കോച്ചും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടാവാന്‍ പാടില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. ടീമില്‍ അടിക്കടി മാറ്റങ്ങള്‍ വരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കും എന്നും അജയ് ജഡേജ ചൂണ്ടിക്കാണിക്കുന്നു. 

പരിശീലകനും ക്യാപ്റ്റനും തമ്മില്‍ ഏകോപനമുണ്ടായിരിക്കാം. അത് പ്രസ്സിന് മുന്‍പിലും പ്രകടമാവണം. പ്രസ് കോണ്‍ഫറന്‍സില്‍ നിങ്ങള്‍ പറയുന്ന കാര്യത്തെ കുറിച്ച് നിങ്ങളുടെ ടീമിന് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ടീമിലുള്ള നിങ്ങളുടെ ആഭ്യന്തര സംവാദങ്ങള്‍ ശക്തമായിരിക്കണം, അജയ് ജഡേജ അഭിപ്രായപ്പെട്ടു. 

വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങളിലും അവരുടെ കുടുംബത്തേയും ബാധിച്ചേക്കാം

പല കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നു എന്ന പ്രസ്താവനകള്‍ വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങളിലും അവരുടെ മാതാപിതാക്കളേയും ബാധിച്ചേക്കാമെന്നും അജയ് ജഡേജ പറഞ്ഞു. അത്തരം കമന്റുകള്‍ ചര്‍ച്ച ചെയ്യേണ്ടതും പറയേണ്ടതും ടീമിനുള്ളിലാണ് എന്നാണ് ജഡേജയുടെ പ്രതികരണം. 

ജയവും തോല്‍വിയും എല്ലാം കളിയുടെ ഭാഗമാണ്. എന്നാല്‍ ടീം കോമ്പിനേഷന്‍ സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും ഉണ്ടാവരുത്.  പരീക്ഷിക്കുന്നത് ഇതെല്ലാമാണ് എന്നൊന്നും പ്രസ് കോണ്‍ഫറന്‍സില്‍ വന്ന് പറയരുത്.  കളിക്കാര്‍ക്കും കുടുംബം ഉണ്ടെന്ന് മനസിലാക്കണം. ഇതെല്ലാം വായിക്കുമ്പോള്‍ ചില സമയങ്ങളില്‍ അത് അവരെ ബാധിക്കും. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ക്യാപ്റ്റനും കോച്ചും തങ്ങളുടെ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കണം എന്നും അജയ് ജഡേജ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com