'ഗില്‍ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗം'; വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 10:36 AM  |  

Last Updated: 18th September 2022 10:37 AM  |   A+A-   |  

shubman_gill

ശുഭ്മാൻ ഗിൽ /ഫോട്ടോ: പിടിഐ

 

ന്യൂഡല്‍ഹി: ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയതിന് പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്ലുമായി വേര്‍പിരിയുന്നു എന്ന നിലയില്‍ വന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വീറ്റ് ആണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.  ഓര്‍മയില്‍ സൂക്ഷിക്കേണ്ട യാത്രയായിരുന്നു എന്ന് പറഞ്ഞാണ് ഗുജറാത്ത് ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന് ആശംസ നേര്‍ന്നത്. 

ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വീറ്റിന് സ്‌മൈലിയുമായി മറുപടി നല്‍കി ഗില്ലും എത്തി. എന്നാല്‍ മണിക്കൂറുകള്‍ തികയും മുന്‍പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സ് വിശദീകരണവുമായും എത്തി. ഗില്‍ എന്നും ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗമായിരിക്കും എന്നാണ് ഗുജറാത്ത് ട്വീറ്റ് ചെയ്തത്. 

പക്ഷേ ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ഗില്ലിന്റെ അടുത്ത ടീം പ്രവചിച്ച് എത്തുകയായിരുന്നു ആരാധകര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക് ഗില്‍ മടങ്ങിയെത്താന്‍ പോകുന്നു എന്ന വിലയിരുത്തലുകളാണ് ശക്തമായത്. 

കഴിഞ്ഞ താര ലേലത്തില്‍ 8 കോടി രൂപയ്ക്കാണ് ഗില്ലിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സീസണില്‍ ടീമിന്റെ ടോപ് റണ്‍ സ്‌കോററായതും ഗില്‍ ആണ്. 16 മത്സരങ്ങളില്‍ നിന്ന് കണ്ടെത്തിയത് 483 റണ്‍സ്. സ്‌ട്രൈക്ക്‌റേറ്റ് 132.32.

ഈ വാര്‍ത്ത കൂടി വായിക്കൂ  

'ഈ കളിക്കാര്‍ക്കും കുടുംബമുണ്ട്, ക്യാപ്റ്റനും കോച്ചിനും അത് ഓര്‍മ വേണം'; മുന്നറിയിപ്പുമായി അജയ് ജഡേജ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ