6,6,6,6,6,6, യുവിയുടെ ആറാട്ടിന് 15 വയസ്സ്; മകനെ മടിയിലിരുത്തി പഴയ ഓർമ്മ പുതിക്കി സിക്സർ രാജാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2022 12:05 PM  |  

Last Updated: 19th September 2022 12:05 PM  |   A+A-   |  

yuvraj_sing_6_six

വിഡിയോ സ്ക്രീൻഷോട്ട്

 

യുവരാജ് സിങ്ങ് എന്ന് കേട്ടാൽ ക്രിക്കറ്റ് പ്രേമികൾ അല്ലാത്തവർ പോലും ഒരു നിമിഷം ആ ആറ് സിക്സ് ഒന്നോർത്തുപോകും. ആദ്യ ട്വിന്റി20 ലോക കപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവി ഓവറിലെ മുഴുവൻ ബോളും അടിച്ചു പറത്തിയ കിടിലൻ പ്രകടനം അത്രമാത്രമാണ് ആഘോഷമാക്കിയത്. ആ ആറാട്ടിന് സാക്ഷികളായിട്ട് ഇന്ന് 15 വർഷം‌. മകൻ ഓറിയോണിനൊപ്പം ആ നിമിഷങ്ങൾ വീണ്ടും ആസ്വദിക്കുന്ന യുവരാജിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

15 വർഷങ്ങൾക്ക് ശേഷം ഇത് കാണാൻ ഇതിലും മികച്ച കൂട്ട് വേറെയില്ല എന്ന് കുറിച്ചാണ് യുവരാജ് വിഡിയോ ട്വീറ്റ് ചെയ്തത്. 

ഡർബനിലെ കിങ്‌സ്‌മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്തംബർ 19, 2007നായിരുന്നു യുവിയുടെ തട്ടുപൊളിപ്പൻ പ്രകടനം ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യൻ ക്രിക്കറ്റിൽ അതുവരെ ഉണ്ടാകാത്ത പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പത്തൊൻപതാം ഓവറിൽ കണ്ടത്. യുവരാജുമായി ഫ്‌ലിന്റോഫ് അന്ന് കൊമ്പു കോർത്തതിന്റെ പ്രത്യാഘാതം ഏൽക്കേണ്ടി വന്നത് സ്റ്റുവർട്ട് ബ്രോഡിനായിരുന്നു. ട്വിന്റി20 ക്രിക്കറ്റിൽ ആദ്യമായി ഒരു ഓവറിലെ ആറ് പന്തും സിക്‌സറിന് പറത്തുന്ന താരവുമായി യുവരാജ് അന്ന്. ട്വിന്റി20 ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള അർധശതകവും അന്ന് യുവി സ്വന്തം പേരിലാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജുലൻ ഇൻസ്വിങ്ങുകൾ കൊണ്ട് എന്നെ വെല്ലുവിളിച്ചു, ഇന്ത്യയുടെ 'വിശ്വസ്ത'; വനിതാ പേസറെ പ്രശംസിച്ച് രോഹിത് ശർമ്മ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ