ഏഴാം ലോകകപ്പിന് ​ഗപ്റ്റിൽ; നയിക്കാൻ വില്ല്യംസൻ; ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഏറ്റവുമധികം ടി20 ലോകകപ്പുകളില്‍ പങ്കെടുത്ത ന്യൂസിലന്‍ഡ് താരം എന്ന റെക്കോർഡും ഗപ്റ്റിലിന് സ്വന്തമാകും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വെല്ലിങ്ടണ്‍: ടി20 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ൻ വില്യംസൻ നയിക്കുന്ന ടീമിൽ യുവ താരങ്ങളായ ഫിൻ അലൻ, മൈക്കൽ ബ്രെയ്‌സ്‌വെല്ലും ടീമിൽ ഇടംപിടിച്ചു. 15 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഡെവോൺ കോൺവെയാണ് വിക്കറ്റ് കീപ്പർ. 

വെറ്ററൻ താരം മാർട്ടിൻ ​ഗപ്റ്റിൽ ടീമിൽ ഇടംപിടിച്ചു. കരിയറിലെ ഏഴാം ടി20 ലോകകപ്പിനാണ് ​ഗപ്റ്റിൽ ഇറങ്ങുന്നത്. ഏറ്റവുമധികം ടി20 ലോകകപ്പുകളില്‍ പങ്കെടുത്ത ന്യൂസിലന്‍ഡ് താരം എന്ന റെക്കോർഡും ഗപ്റ്റിലിന് സ്വന്തമാകും. കരിയറിലെ അവസാന ലോകകപ്പ് കളിക്കാനാണ് ​​ഗപ്റ്റിൽ ഒരുങ്ങുന്നത്. 

അതേസമയം പുറം വേദനയെ തുടര്‍ന്ന് പേസ് ബൗളര്‍ കെയ്ല്‍ ജാമിസൻ ടീമില്‍ ഇല്ല. ടോഡ്ഡ് ആസില്‍, ടിം സീഫേര്‍ട്ട് എന്നിവരും ടീമിലിടം നേടിയില്ല. 

ടി20 ലോകകപ്പില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയാണ് ന്യൂസിലന്‍ഡിന്റെ ആദ്യ എതിരാളികള്‍. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുമായും ന്യൂസിലന്‍ഡിന് മത്സരമുണ്ട്. ലോകകപ്പിന് മുന്നോടിയായി കിവീസ് ടീം പാകിസ്ഥാനും ബംഗ്ലാദേശും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ കളിക്കും. 

ന്യൂസീലന്‍ഡ് ടീം: കെയ്ന്‍ വില്യംസൻ, ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കൽ ബ്രെയ്‌സ്‌വെല്‍, മാര്‍ക്ക് ചാപ്പ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com