200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും തോല്‍വി; നാണക്കേടിന്റെ റെക്കോര്‍ഡില്‍ രോഹിത്തും കൂട്ടരും 

സ്വന്തം മണ്ണില്‍ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇത് രണ്ടാം വട്ടമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീഴുന്നത്
രോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍/ഫോട്ടോ: എഎഫ്പി

മൊഹാലി: ട്വന്റി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ വഴിയേ അല്ല മൊഹാലി ട്വന്റി20യില്‍ കാര്യങ്ങള്‍ നടന്നത്. 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ജയത്തിലേക്ക് എത്താന്‍ ഇന്ത്യക്കായില്ല. ഇവിടെ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും ഇന്ത്യയുടെ പേരിലേക്ക് വീണ് കഴിഞ്ഞു. 

സ്വന്തം മണ്ണില്‍ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇത് രണ്ടാം വട്ടമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീഴുന്നത്. സ്വന്തം മണ്ണില്‍ നടന്ന ട്വന്റി20യില്‍ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും തോല്‍ക്കുന്ന രണ്ടാമത്തെ മാത്രം ടീമായി ഇന്ത്യ മാറി. 

2016ല്‍ സൗത്ത് ആഫ്രിക്കയാണ് ഈ നാണക്കേട് നേരിട്ടത്

2022ല്‍ സൗത്ത് ആഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും എതിരെയാണ് ഇന്ത്യ ട്വന്റി20യില്‍ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയതിന് ശേഷം തോല്‍വിയിലേക്ക് വീണത്. 2016ല്‍ സൗത്ത് ആഫ്രിക്കയാണ് ഈ നാണക്കേട് നേരിട്ടത്. ആ വര്‍ഷം സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരെ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തി എങ്കിലും സൗത്ത് ആഫ്രിക്ക തോല്‍വിയിലേക്ക് വീണു. 

ഞങ്ങള്‍ നന്നായി പന്തെറിഞ്ഞില്ല എന്നാണ് തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ പ്രതികരിച്ചത്. പ്രതിരോധിക്കാന്‍ സാധിക്കുന്ന സ്‌കോര്‍ ആണ് 200. ബാറ്റേഴ്‌സില്‍ നിന്ന് വലിയ പ്രയത്‌നം വന്നു. എന്നാല്‍ ബൗളര്‍മാരില്‍ നിന്ന് മികവുണ്ടായില്ല. ഇവിടെ പരിശോധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് എന്നും രോഹിത് ശര്‍മ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com