ഡിആര്‍എസിന് അപ്പീല്‍ ചെയ്തില്ല; ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ(വീഡിയോ)

മൊഹാലി ട്വന്റി20യില്‍ മാക്‌സ്‌വെല്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയിട്ടും കാര്‍ത്തിക് അപ്പീല്‍ ചെയ്തില്ല
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മൊഹാലി: ബൗളര്‍മാര്‍ പ്രയാസപ്പെടുന്ന സമയം വിക്കറ്റ് കീപ്പറില്‍ നിന്നും ശരിയായ അഭിപ്രായം ലഭിച്ചില്ലെങ്കില്‍ അത് ക്യാപ്റ്റനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഭാഗത്ത് നിന്നും സമാനമായ ഒരു സംഭവം ഉണ്ടായി. 
മൊഹാലി ട്വന്റി20യില്‍ മാക്‌സ്‌വെല്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയിട്ടും കാര്‍ത്തിക് അപ്പീല്‍ ചെയ്തില്ല. പിന്നാലെ വന്ന രോഹിത് ശര്‍മയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ദിനേശ് കാര്‍ത്തിക്ക് ഡിആര്‍എസ് എടുക്കുന്നതില്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കിലും രോഹിത് ഡിആര്‍എസുമായി മുന്‍പോട്ട് പോയി. രോഹിത്തിന്റെ തീരുമാനം ശരിയാവുകയും ചെയ്തു. ഓസീസ് ഇന്നിങ്‌സിന്റെ 12ാം ഓവറിലാണ് സംഭവം. രസകരമായ രീതിയില്‍ ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്തിന് പിടിച്ചാണ് രോഹിത് പ്രതികരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

35 റണ്‍സ് എടുത്ത സ്റ്റീവ് സ്മിത്ത്, ഒരു റണ്‍സ് എടുത്ത മാക്‌സ്‌വെല്‍ എന്നിവരെയാണ് ഉമേഷ് യാദവ് ഒരോവറില്‍ മടക്കിയത്. എന്നാല്‍ രണ്ട് ഓവറില്‍ 27 റണ്‍സും ഉമേഷ് യാദവ് വഴങ്ങി. ഓസീസ് ബാറ്റേഴ്‌സിന് മുന്‍പില്‍ വെല്ലുവിളി തീര്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ വന്നതോടെ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം ഓസീസ് മറികടന്നു. 

നാല് ഓവറില്‍ 52 റണ്‍സ് ആണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്. ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 49 റണ്‍സും ചഹല്‍ 3.2 ഓവറില്‍ 42 റണ്‍സും വഴങ്ങി. 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത അക്ഷര്‍ പട്ടേലിന് മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്ത് നില്‍ക്കാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com