എതിരാളിയെ കൈമുട്ട് കൊണ്ട് ഇടിച്ചു; ഏയ്ഞ്ചല്‍ ഡി മരിയക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് 

മോണ്‍സയ്‌ക്കെതിരായ കളിയില്‍ 40ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് എയ്ഞ്ചല്‍ ഡി മരിയ പുറത്തേക്ക് പോയിരുന്നു
ഏയ്ഞ്ചല്‍ ഡി മരിയ/ഫോട്ടോ: എഎഫ്പി
ഏയ്ഞ്ചല്‍ ഡി മരിയ/ഫോട്ടോ: എഎഫ്പി

ടൂറിന്‍: സീരി എയില്‍ മോണ്‍സയോട് എതിരില്ലാത്ത ഒരു ഗോളിന് വീണതിന് പിന്നാലെ യുവന്റ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ഏയ്ഞ്ചല്‍ ഡി മരിയക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. എതിര്‍നിരയിലെ താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് വിലക്ക്. 

മോണ്‍സയ്‌ക്കെതിരായ കളിയില്‍ 40ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് എയ്ഞ്ചല്‍ ഡി മരിയ പുറത്തേക്ക് പോയിരുന്നു. പിന്നാലെ യുവന്റ്‌സിന്റെ അര്‍ജന്റൈന്‍ താരത്തെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയതായി സിരി എ അറിയിച്ചു. 

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം യുവന്റ്‌സിലേക്ക് തിരിച്ചെത്തുമ്പോള്‍ എയ്ഞ്ചല്‍ ഡി മരിയക്ക് രണ്ട് മത്സരം നഷ്ടമാവും. എ സി മിലാന്‍, ബൊലോഗ്ന എന്നിവര്‍ക്കെതിരായ മത്സരങ്ങളാവും താരത്തിന് നഷ്ടമാവുക. സെപ്തംബര്‍ 24നാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരം. ഹോണ്ടുറസ് ആണ് എതിരാളികള്‍. സെപ്തംബര്‍ 28ന് ജമൈക്കയേയും നേരിടും.

പിഎസ്ജി കരാര്‍ പുതുക്കാതിരുന്നതോടെ ഫ്രീ ഏജന്റായാണ് മരിയ യുവന്റ്‌സിലേക്ക് എത്തിയത്. എന്നാല്‍ പരിക്ക് സീസണില്‍ താരത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. മോന്‍സയുടെ അര്‍മാന്‍ഡോ ഇസയെ ആണ് എയ്ഞ്ചല്‍ ഡി മരിയ കൈമുട്ടു കൊണ്ട് ഇടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com