അവസാന 10 ഓവറില്‍ 121 റണ്‍സ്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹര്‍മന്‍പ്രീത്; 1999ന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേട്ടം

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് വനിതകളെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇംഗ്ലണ്ടിന് എതിരെ ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിങ്/ഫോട്ടോ:ബിസിസിഐ, ട്വിറ്റര്‍
ഇംഗ്ലണ്ടിന് എതിരെ ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിങ്/ഫോട്ടോ:ബിസിസിഐ, ട്വിറ്റര്‍

കെന്റ്: ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് വനിതകളെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ ഹര്‍മന്റെ 143 റണ്‍സ് ഇന്നിങ്‌സിന്റെ ബലത്തില്‍ 334 റണ്‍സ് ആണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്‍പില്‍ വെച്ചത്. 245 റണ്‍സിന് ആതിഥേയര്‍ ഓള്‍ഔട്ടായി. 

രണ്ടാം ഏകദിനത്തിലെ 88 റണ്‍സ് ജയത്തോടെ ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. 1999ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യ ഏകദിന പരമ്പര ജയം പിടിക്കുന്നത്. 111 പന്തില്‍ നിന്ന് 18 ഫോറും നാല് സിക്‌സും പറത്തിയായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്‌സ്. 

നാലാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും ഹര്‍ലീന്‍ ഡിയോളും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. തന്റെ ആദ്യ ഏകദിന അര്‍ധ ശതകവും ഈ സമയം ഹര്‍ലീന്‍ കണ്ടെത്തി. അവസാന 10 ഓവറില്‍ 121 റണ്‍സ് ആണ് ഇന്ത്യന്‍ വനിതകള്‍ അടിച്ചെടുത്തത്. അവസാന 11 പന്തില്‍ നിന്ന് ഹര്‍മന്‍പ്രീത് കണ്ടെത്തിയത് 43 റണ്‍സ്. 

കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി ഡാനി വ്യാട്ട് മാത്രമാണ് പൊരുതിയത്. വ്യാട്ട് 65 റണ്‍സ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്ങ് ആണ് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com