മലയാളി താരം ആഷിഖ് കുരുണിയന്റെ ​ഗോൾ; സിം​ഗപ്പുരിന് എതിരെ ഇന്ത്യക്ക് സമനില

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 08:44 PM  |  

Last Updated: 24th September 2022 08:44 PM  |   A+A-   |  

ashiq

ചിത്രം: ട്വിറ്റര്‍

 

ഹനോയ്: സിം​ഗപ്പുരിന് എതിരായ സൗ​ഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ഇന്ത്യക്ക് സമനില. ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഒരോ ​ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യം സിം​ഗപ്പുരാണ് വല ചലിപ്പിച്ചത്. അധികം താമസിയാതെ മലയാളി താരം ആഷിഖ് കുരുണിയന്റെ ​ഗോൾ ഇന്ത്യക്ക് സമനില സമ്മാനിച്ചു. 

മത്സരത്തിന്റെ 37ാം മിനിറ്റിലാണ് സിം​ഗപ്പുർ ലീഡ് സ്വന്തമാക്കിയത്. ഫ്രീകിക്കിലൂടെയാണ് സിംഗപ്പുർ ലീഡ് എടുത്തത്. ഇഖ്സാൻ ഫൻഡിയാണ് ആണ് ഗോൾ നേടിയത്. എന്നാൽ ഈ ഗോളിന് നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യ മറുപടി നൽകി. 43ാം മിനുട്ടിൽ ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില സ്വന്തമാക്കി. സുനിൽ ഛേത്രിയുടെ പാസിൽ നിന്നായിരുന്നു ആഷിഖിന്റെ ഫിനിഷിങ്. 

രണ്ടാം പകുതിയിൽ ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ഈ മാസം 27ന് ഇന്ത്യ വിയറ്റ്നാമുമായി സൗഹൃദ പോരാട്ടം കളിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മെസിയെ ഫൗള്‍ ചെയ്ത് ഹോണ്ടുറാസ് താരം; പാഞ്ഞടുത്ത് അര്‍ജന്റൈന്‍ കളിക്കാര്‍(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ