മെസിയെ ഫൗള്‍ ചെയ്ത് ഹോണ്ടുറാസ് താരം; പാഞ്ഞടുത്ത് അര്‍ജന്റൈന്‍ കളിക്കാര്‍(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 02:34 PM  |  

Last Updated: 24th September 2022 02:36 PM  |   A+A-   |  

mesi foul

ഫോട്ടോ: എഎഫ്പി

 

മിയാമി: ഹോണ്ടുറാസിനെ പറപറത്തിയാണ് മെസിയും കൂട്ടരും സൗഹൃദ മത്സരത്തില്‍ ജയം പിടിച്ചത്. മെസി രണ്ട് വട്ടം വല കുലുക്കിയ മത്സരത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിന് എതിരായ ഫൗള്‍ സഹതാരങ്ങളെ പ്രകോപിപ്പിച്ചു. 

അര്‍ജന്റൈന്‍ ഇന്നിങ്‌സിന്റെ 39ാം ഓവറിലാണ് സംഭവം. ഹോണ്ടുറാസ് താരം ഡെയ്ബി ഫ്‌ലോറസ് ആണ് മെസിയെ ഫൗള്‍ ചെയ്തത്. മെസി വീണതോടെ ഹോണ്ടുറാസ് താരത്തിന് നേര്‍ക്ക് അര്‍ജന്റൈന്‍ കളിക്കാര്‍ പാഞ്ഞടുത്തു. ഇതോടെ ഇരു ടീമുകള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. 

ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വീഴ്ത്തിയത്.2019 ജൂലൈയിലാണ് അര്‍ജന്റീന അവസാനമായി തോറ്റത്. കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോടായിരുന്നു ഇത്. 37 കളിയില്‍ തോല്‍വി അറിയാതെ മുന്നേറിയതിന്റെ റെക്കോര്‍ഡ് ആണ് ഇറ്റലിയുടെ പേരിലുള്ളത്. 35 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയ ബ്രസീലിനേയും സ്‌പെയ്‌നിനേയുമാണ് ഇനി അര്‍ജന്റീനയ്ക്ക് മറികടക്കേണ്ടത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തോല്‍വി തൊടാതെ 34 കളികള്‍, കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; നിറഞ്ഞു കളിച്ച് മെസി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ