തോല്‍വി തൊടാതെ 34 കളികള്‍, കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; നിറഞ്ഞു കളിച്ച് മെസി 

തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ എന്ന ഇറ്റലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി അര്‍ജന്റീനയ്ക്ക് വേണ്ടത് നാലേ നാല് ജയങ്ങള്‍ കൂടി
ഹോണ്ടുറാസിനെതിരെ മെസി/ഫോട്ടോ: എഎഫ്പി
ഹോണ്ടുറാസിനെതിരെ മെസി/ഫോട്ടോ: എഎഫ്പി

മിയാമി: തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ എന്ന ഇറ്റലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി അര്‍ജന്റീനയ്ക്ക് വേണ്ടത് നാലേ നാല് ജയങ്ങള്‍ കൂടി. സൗഹൃദ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വീഴ്ത്തിയത്. 

2019 ജൂലൈയിലാണ് അര്‍ജന്റീന അവസാനമായി തോറ്റത്. കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോടായിരുന്നു ഇത്. 37 കളിയില്‍ തോല്‍വി അറിയാതെ മുന്നേറിയതിന്റെ റെക്കോര്‍ഡ് ആണ് ഇറ്റലിയുടെ പേരിലുള്ളത്. 35 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയ ബ്രസീലിനേയും സ്‌പെയ്‌നിനേയുമാണ് ഇനി അര്‍ജന്റീനയ്ക്ക് മറികടക്കേണ്ടത്. അടുത്തതായി വരുന്ന ജമൈക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് ബ്രസീലിനും സ്‌പെയ്‌നിനും ഒപ്പം എത്താം. 

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതിരുന്നാല്‍ ഇറ്റലിയുടെ റെക്കോര്‍ഡ് മെസിക്കും കൂട്ടര്‍ക്കും മറികടക്കാം. 

മിന്നും ഫോമില്‍ നില്‍ക്കുന്ന മെസിയെയാണ് ഹോണ്ടുറാസിന് എതിരെ കണ്ടത്. ഒന്നാം പകുതിയുടെ അധിക സമയത്ത് പെനാല്‍റ്റിയിലൂടെയും 69ാം മിനിറ്റിലും മെസി വല കുലുക്കി. ഫസ്റ്റ് ടൈം ചിപ്പിലൂടെ ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ മെസി പന്ത് വലയിലേക്ക് എത്തിച്ചു. ഹാട്രിക്കിലേക്ക് എത്തുമെന്ന് തോന്നിച്ച മെസിയില്‍ നിന്ന് 85ാം മിനിറ്റില്‍ അക്രോബാറ്റിക് ഗോള്‍ ശ്രമവും വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com