'ചക്ദ എക്‌സ്പ്രസിന്റെ' അവസാന സ്‌പെല്‍; പരമ്പര തൂത്തുവാരി യാത്രയാക്കാന്‍ പെണ്‍പട 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 10:48 AM  |  

Last Updated: 24th September 2022 10:48 AM  |   A+A-   |  

jhulan_goswami

ജുലന്‍ ഗോസ്വാമി/ ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി പേസര്‍ ജുലന്‍ ഗോസ്വാമിയെ യാത്രയാക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് ഇറങ്ങും. ജുലന്‍ ഗോസ്വാമിയുടെ അവസാന മത്സരത്തിന് വേദിയാവുന്നത് ലോര്‍ഡ്‌സും. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കി. 

1999ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പര ജയം നേടുന്നത്. 20 വര്‍ഷം നീണ്ട ഇന്ത്യന്‍ ജഴ്‌സിയിലെ കരിയറിനാണ് ജുലന്‍ ഇന്നത്തോടെ തിരശീലയിടുന്നത്. 2002 ജനുവരിയിലായിരുന്നു ജുലന്റെ അരങ്ങേറ്റം. 

ചക്ദ എക്‌സ്പ്രസിന്റെ അവസാന മത്സരം കാണാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേക സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. 352 വിക്കറ്റാണ് ജുലന്റെ പേരിലുള്ളത്. ഡയാന എടുല്‍ജിക്ക് ശേഷം പദ്മശ്രീ ലഭിക്കുന്ന രണ്ടാമത്തെ വനിതാ താരവും ജുലനാണ്. 

ഏകദിനത്തില്‍ 253 വിക്കറ്റാണ് ജുലന്‍ വീഴ്ത്തിയത്. ഇതും ലോക റെക്കോര്‍ഡ് ആണ്. വനിതാ ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തിയ ഏക താരമാണ് ജുലന്‍. വനിതാ ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കരിയറിന്റെ ഉടമയും ജുലനാണ്. 20 വര്‍ഷവും 259 ദിവസവും അത് നീണ്ടു നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ