ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 07:35 AM  |  

Last Updated: 24th September 2022 07:35 AM  |   A+A-   |  

sreejesh

ഫോട്ടോ: ട്വിറ്റർ

 

കൊച്ചി: ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്. സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഗോള്‍കീപ്പിങ് സാമഗ്രികള്‍ക്കായി വിമാനത്തില്‍ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഹോക്കി ഫെഡറേഷന്‍ 41 ഇഞ്ചിന്റെ ഹോക്കി സ്റ്റിക്കുമായി കളിക്കാന്‍ തനിക്ക് അനുവാദം തന്നിട്ടുള്ളതാണ്. എന്നാല്‍ 38 ഇഞ്ചില്‍ കൂടുതലുള്ളത് അനുവദിക്കാനാകില്ലെന്നാണ് ഇന്‍ഡിഗോ കമ്പനി പറയുന്നത്. 

എന്തു ചെയ്യും?. ഗോള്‍കീപ്പര്‍ ബാഗ്ഗേജ് ഹാന്‍ഡില്‍ ചെയ്യുന്നതിനായി 1500 രൂപ അധികം നല്‍കേണ്ടി വന്നുവെന്നും ശ്രീജേഷ് വെളിപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

"എനിക്ക് സങ്കടമില്ല", നിറകണ്ണുകളോടെ കളിക്കളത്തോട് വിടപറഞ്ഞ് ഇതിഹാസ താരം ഫെഡറർ; മടക്കം തോൽവിയോടെ, വിഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ