'കളിക്കളത്തില്‍ ഞാന്‍ കണ്ട ഏറ്റവും മനോഹര ചിത്രം'; ഫെഡറര്‍ക്കൊപ്പം വിങ്ങിപ്പൊട്ടിയ നദാലിനെ ചൂണ്ടി കോഹ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 04:58 PM  |  

Last Updated: 24th September 2022 04:58 PM  |   A+A-   |  

virat_kohli_federer_nadal

വിരാട് കോഹ്‌ലി, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍; ഫോട്ടോ: എഎഎഫ്പി, ഫെയ്‌സ്ബുക്ക്‌

 

ന്യൂഡല്‍ഹി: കോര്‍ട്ടിനോട് റോജര്‍ ഫെഡറര്‍ വിട പറയുന്ന നിമിഷം തൊട്ടരികില്‍ ഇരുന്ന് കണ്ണീരടക്കാന്‍ പ്രയാസപ്പെടുന്ന റാഫേല്‍ നദാലിന്റെ ചിത്രമാണ് ലോകത്തിന് മുന്‍പിലേക്ക് എത്തിയത്. കായിക മേഖലയില്‍ നിന്നുള്ള എക്കാലത്തേയും മനോഹരമായ ചിത്രമാണ് ഇത് എന്നാണ് ഈ ഫോട്ടോ ചൂണ്ടി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കുറിച്ചത്. 

കരിയറിലൂടനീളം കിരീട പോരുകളില്‍ ഇരുവരും ഇരുവര്‍ക്കും ഭീഷണിയായി നിന്നു. എന്നാല്‍ കോര്‍ട്ടിനുള്ളില്‍ ആവേശ പോരുകള്‍ നിറയുമ്പോഴും പരസ്പര ബഹുമാനം നഷ്ടപ്പെടുന്നില്ലെന്ന് നദാലും ഫെഡററും ഉറപ്പാക്കിയിരുന്നു. 

എതിരാളികള്‍ എന്നാല്‍ പരസ്പരം തോന്നുക ഇങ്ങനെയാണെന്ന് ആരറിഞ്ഞു. അതാണ് കളിയുടെ ഭംഗി. ഇതാണ് കളിക്കളത്തില്‍ നിന്ന് ഞാന്‍ കണ്ട ഏറ്റവും മനോഹരമായ ചിത്രം. സഹയാത്രികര്‍ നമുക്ക് വേണ്ടി കരയുമ്പോള്‍ നിങ്ങള്‍ മനസിലാക്കണം ദൈവം തന്ന ഈ കഴിവിലൂടെ നിങ്ങള്‍ ഇതെല്ലാം നേടാന്‍ എങ്ങനെ പ്രാപ്തനായെന്ന്. ഈ രണ്ട് പേരോടും ബഹുമാനം, ഫെഡറര്‍ക്കൊപ്പം ഇരുന്ന് വിതുമ്പുന്ന നദാലിന്റെ ചിത്രം പങ്കുവെച്ച് വിരാട് കോഹ്‌ലി കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആദം സാംപയ്ക്ക് മുന്‍പില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്; ഓസീസ് സ്പിന്നര്‍ വീഴ്ത്തുന്നത് ഇത് എട്ടാം വട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ