സസ്‌പെന്‍സ് അവസാനിപ്പിച്ച് ധോനി; ലൈവില്‍ എത്തിയതിന്റെ കാരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 02:40 PM  |  

Last Updated: 25th September 2022 02:40 PM  |   A+A-   |  

ms_dhoni2

ചിത്രം: ഫേയ്സ്ബുക്ക്

 

ലണ്ടന്‍: സെപ്തംബര്‍ 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലൈവില്‍ ഞാന്‍ എത്തും, ആവേശകരമായ ചില വാര്‍ത്തകള്‍ പറയാനുണ്ട് എന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഇതോടെ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഐപിഎല്‍ വിരമിക്കല്‍ പ്രഖ്യാപനമായിരിക്കും ധോനിയില്‍ നിന്ന് വരാന്‍ പോവുന്നത് എന്ന് കരുതിയവര്‍ക്ക് പാടെ തെറ്റി. 

ഓറിയോ കുക്കീസിന്റെ ഇന്ത്യയിലെ വില്‍പ്പന പ്രഖ്യാപിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ചെയ്തത്. ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം അല്ലെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ധോനിയുടെ ആരാധകര്‍. 

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ മുന്‍പില്‍ കളിച്ച് വിടപറയാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് നേരത്തെ തന്നെ ധോനി വ്യക്തമാക്കിയിരുന്നു. വരുന്ന സീസണില്‍ ധോനി ആയിരിക്കും ഇന്ത്യയെ നയിക്കുക എന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനും അറിയിച്ചിരുന്നു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 9ാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫിനിഷ് ചെയ്തത്. 14 കളിയില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം. കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ ധോനിക്ക് നേടാനായത് 232 റണ്‍സ് മാത്രമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജുലന്റെ അവസാന ഓവര്‍ വിക്കറ്റ് മെയ്ഡന്‍; ലെഗ് സ്റ്റംപ് പിഴുത തകര്‍പ്പന്‍ ഇന്‍സ്വിങ്ങറും(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ