'നോണ്‍ സ്‌ട്രൈക്കര്‍ റണ്‍ഔട്ട്' ക്രെഡിറ്റ് ബൗളര്‍ക്ക് നല്‍കണമെന്ന് ആര്‍ അശ്വിന്‍; ഒപ്പം ധീരതയ്ക്കുള്ള അവാര്‍ഡും

മങ്കാദിങ്ങിനെ റണ്‍ഔട്ടായി കാണുന്നതിനൊപ്പം വിക്കറ്റിന്റെ ക്രെഡിറ്റ് ബൗളര്‍ക്ക് നല്‍കണം എന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: മങ്കാദിങ്ങിനെ റണ്‍ഔട്ടായി കാണുന്നതിനൊപ്പം വിക്കറ്റിന്റെ ക്രെഡിറ്റ് ബൗളര്‍ക്ക് നല്‍കണം എന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. വനിതാ ക്രിക്കറ്റില്‍ ഇംഗ്ലീഷ് താരം ഷാര്‍ലറ്റ് ഡീനിനെ ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ പുറത്താക്കിയതിന് പിന്നാലെയാണ് അശ്വിന്റെ വാക്കുകള്‍. 

ഇത്രയും സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍, ഇങ്ങനെ ചെയ്യുന്നതിലൂടെ നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ നോക്കുമ്പോള്‍ ഇത്തരം വിക്കറ്റ് ബൗളര്‍റുടെ മനസാന്നിധ്യം പരിഗണിച്ച് ബൗളറുടെ ക്രെഡിറ്റില്‍ നല്‍കണം. ഇതിന് ധീരതയ്ക്കുള്ള അവാര്‍ഡും കൂടി നല്‍കിയാലോ എന്നും ഐസിസിയെ ടാഗ് ചെയ്ത് അശ്വിന്‍ ചോദിക്കുന്നു.

റണ്‍ഔട്ട് ക്രെഡിറ്റ് ബൗളറുടെ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞ് സാം ബില്ലിങ്‌സ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അശ്വിന്റെ മറുപടി. ഇനിയും എത്ര വിക്കറ്റുകള്‍ നിങ്ങളുടെ അക്കൗണ്ടില്‍ വരുമെന്ന് ആലോചിച്ച് നോക്കൂ എന്ന് പറഞ്ഞാണ് സാം ബില്ലിങ്‌സ് ട്വീറ്റ് ചെയ്തത്. എന്നാല്‍ മങ്കാദിങ് റണ്‍ഔട്ട് ആയി കണക്കാക്കുന്നുണ്ടെങ്കിലും ബൗളര്‍ക്ക് വിക്കറ്റ് ക്രെഡിറ്റ് ലഭിക്കില്ല. 

മങ്കാദിങ് ചെയ്ത ദീപ്തി ശര്‍മയെ വിമര്‍ശിച്ചാണ് സാം ബില്ലിങ്‌സ് എത്തിയത്. പന്ത് ഡെലിവര്‍ ചെയ്യാന്‍ പോകുന്ന പൊസിഷനില്‍ ബാറ്റേഴ്‌സ് എന്‍ഡ് നോക്കുന്നു പോലും ഇല്ല എന്നും സാം ബില്ലിങ്‌സ് പരിഹസിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com