ഡെത്ത് ഓവറില്‍ കുല്‍ദീപിന് പന്ത് നല്‍കി സഞ്ജു, പിന്നാലെ ഹാട്രിക്; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ 4 വിക്കറ്റ് ജയം

ഐപിഎല്ലില്‍ ഡെത്ത് ഓവറുകളില്‍ സഞ്ജു ചഹലിന്റെ കൈകളിലേക്കും പന്ത് നല്‍കിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക മത്സരത്തില്‍ ഇടംകയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഹാട്രിക്. ഹാട്രിക്കോടെ നാല് വിക്കറ്റാണ് താരം പിഴുതത്. ഇതോടെ രണ്ടാം മത്സരത്തില്‍ 4 വിക്കറ്റ് ജയത്തിലേക്ക് ഇന്ത്യ എ എത്തി. 

10 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് 4 വിക്കറ്റ് വീഴ്ത്തിയത്. കുല്‍ദീപ് യാദവിന്റെ ഹാട്രിക് ബലത്തില്‍ ന്യൂസിലന്‍ഡ് എയെ 219 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യ എയ്ക്ക് കഴിഞ്ഞു.  34 ഓവറില്‍ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. 

ന്യൂസിലന്‍ഡ് എയുടെ ഇന്നിങ്‌സിന്റെ 47ാം ഓവറില്‍ വാന്‍ ബീക്ക്, ജോ വാള്‍ക്കര്‍, ഡഫി എന്നിവരെയാണ് കുല്‍ദീപ് തുടരെ മടക്കിയത്. ഇവിടെ ഡെത്ത് ഓവറില്‍ കുല്‍ദീപ് യാദവിനെ സഞ്ജു സാംസണ്‍ ഉപയോഗിച്ചു. ഐപിഎല്ലില്‍ ഡെത്ത് ഓവറുകളില്‍ സഞ്ജു ചഹലിന്റെ കൈകളിലേക്കും പന്ത് നല്‍കിയിരുന്നു. ഏകദിനത്തില്‍ രണ്ട് ഹാട്രിക്കുകളാണ് കുല്‍ദീപിന്റെ പേരിലുള്ളത്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരെ ഈഡന്‍ ഗാര്‍ഡനിലും 2019ല്‍ വിശാഖപട്ടണത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരേയും കുല്‍ദീപ് തുടരെ മൂന്ന് വിക്കറ്റ് പിഴുതു. 

220 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി പൃഥ്വി ഷാ അര്‍ധ ശതകം കണ്ടെത്തി. 48 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്‌സും പറത്തി 71 റണ്‍സ് കണ്ടെത്തിയാണ് ഷായുടെ ഇന്നിങ്‌സ്. ഋതുരജ് ഗയ്ക്‌വാദ് 30 റണ്‍സും രജത് 20 റണ്‍സും നേടി. ഇന്ത്യ എ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 35 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും പറത്തി 37 റണ്‍സ് എടുത്ത് കൂടാരം കയറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com