'എന്ത് കാര്യത്തിനാണ് ഞാന്‍ ട്രെന്‍ഡിങ്? ഇന്ന് ദീപ്തി ശര്‍മയാണ് ഹീറോ'; മങ്കാദിങ്ങിന് പിന്നാലെ ആര്‍ അശ്വിന്‍

മൂന്നാം ഏകദിനത്തില്‍ ഒരു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 42 പന്തില്‍ നിന്ന് 18 റണ്‍സ്
deepthi_sharma
deepthi_sharma
Updated on: 
1 min read

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയാണ് ഇന്ത്യ ജുലന്‍ ഗോസ്വാമിക്ക് യാത്രയയപ്പ് നല്‍കിയത്. പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത് ആര്‍ അശ്വിനും. കാരണം ദീപ്തി ശര്‍മയുടെ മങ്കാദിങ്....

മൂന്നാം ഏകദിനത്തില്‍ ഒരു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 42 പന്തില്‍ നിന്ന് 18 റണ്‍സ്. 44ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ഡീനിനെ ദീപ്തി മങ്കാദിങ് ചെയ്തതോടെ ഇന്ത്യ 16 റണ്‍സ് ജയത്തോടെ പരമ്പര തൂത്തുവാരി. 

ദീപ്തി ശര്‍മയുടെ മങ്കാദിങ്ങിന് പിന്നാലെ ആര്‍ അശ്വിനാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത്. ഇതോടെ പ്രതികരണവുമായി താരവും എത്തി. നിങ്ങള്‍ എന്തിനാണ് എന്നെ ട്രെന്‍ഡിങ് ആക്കുന്നത്? ഈ രാത്രിയിലെ ബൗളിങ് ഹീറോ ദീപ്തി ശര്‍മയാണ് എന്നാണ് അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചത്. 

എന്നാല്‍ ദീപ്തിയുടെ മങ്കാദിങ്ങിനെതിരെ ലോര്‍ഡ്‌സിലെ കാണികള്‍ കൂവലോടെയാണ് പ്രതികരിച്ചത്. മങ്കാദിങ് ചെയ്യപ്പെട്ട ഡീന്‍ ഗ്രൗണ്ട് വിട്ടത് കണ്ണീരോടെയും. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ ഡീന്‍ തയ്യാറായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER