ടീമിലെ ഏറ്റവും 'പ്രായം കുറഞ്ഞ' അംഗം; ട്രോഫി ദിനേഷ് കാര്‍ത്തികിന് ഇരിക്കട്ടെ! (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 11:42 AM  |  

Last Updated: 26th September 2022 11:42 AM  |   A+A-   |  

dk

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

ഹൈദരാബാദ്: മറ്റൊരു ടി20 പരമ്പര വിജയത്തിന്റെ നിറവിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധേയമായ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെ 2-1ന് വീഴ്ത്തിയാണ് രോഹിത് ശര്‍മയും സംഘവും പരമ്പര നേട്ടത്തിലെത്തിയത്. അവസാന പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ നേടിയത്. 

മത്സര ശേഷം ട്രോഫി സമ്മാനിച്ച നിമിഷങ്ങള്‍ ഇപ്പോള്‍ വൈറലായി മാറി. ടീമിലെ ഏറ്റവും സീനിയറായ ദിനേഷ് കാര്‍ത്തികാണ് ഇവിടെ താരമായി മാറുന്നത്. ട്രോഫി വാങ്ങിയ ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ അത് നേരെ നീട്ടിയത് ദിനേഷ് കാര്‍ത്തികിന്റെ നേര്‍ക്കായിരുന്നു. 

സംഭവങ്ങളുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും തമിഴ്‌നാട് ടീമില്‍ കാര്‍ത്തികിന്റെ സഹ താരവുമായ അഭിനവ് മുകുന്ദ് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധ നേടാന്‍ ഇടയാക്കിയത്. 'ടീമിലെ ഏറ്റവും ചെറുപ്പക്കാരനായ താരം പാരമ്പര്യം അനുസരിച്ച് ട്രോഫി ഏറ്റുവാങ്ങി'- എന്നായിരുന്നു അഭിനവ് മുകുന്ദിന്റെ കമന്റ്. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്ന് പോരാട്ടത്തിലും ബൗളര്‍മാര്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയപ്പോള്‍ ബാറ്റിങ് നിര അവസരത്തിനൊത്തുയര്‍ന്നു. രോഹിത്, കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, കാര്‍ത്തിക് എന്നിവരെല്ലാം വേണ്ട സമയത്ത് നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓസ്ട്രേലിയക്കെതിരെ ത്രില്ലർ ജയം; ടീം ഇന്ത്യക്ക് റെക്കോർഡ് തിളക്കം; പിന്തള്ളിയത് പാകിസ്ഥാനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ