കാര്‍ത്തിക്കിനെ പിന്തുണച്ചില്ലേ? ഭുവിക്കും ആ പരിഗണന കിട്ടണം; പിന്തുണയുമായി ശ്രീശാന്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 10:05 AM  |  

Last Updated: 27th September 2022 10:05 AM  |   A+A-   |  

s_sreesanth_bhuvi

ഭുവനേശ്വര്‍ കുമാര്‍, എസ് ശ്രീശാന്ത്/ഫോട്ടോ: എഎഫ്പി

 

കൊച്ചി: ദിനേശ് കാര്‍ത്തിക്കിനെ എങ്ങനെയാണോ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുന്നത് അതേ സമീപനം തന്നെ ഭുവനേശ്വര്‍ കുമാറിന് നേരെയും വരണം എന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഏഴ് ഓവറില്‍ നിന്ന് 91 റണ്‍സ് ഭുവി വഴങ്ങിയതോടെ വിമര്‍ശനം ശക്തമായിരുന്നു. 

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഒരു വിക്കറ്റ് മാത്രമാണ് ഭുവിക്ക് വീഴ്ത്താനായത്. ഇക്കണോമി റേറ്റ് പതിമൂന്നും. എന്നാല്‍ ഭുവിയുടെ പരിചയസമ്പത്തിലും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവിലും വിശ്വാസം വെക്കണം എന്നാണ് ശ്രീശാന്ത് ചൂണ്ടിക്കാണിക്കുന്നത്. 

മികച്ച ബാറ്റേഴ്‌സ് ഭുവിയെ പ്രതിരോധിക്കാനാവാതെ മടങ്ങിയിട്ടുണ്ട്. 70 ശതമാനം നല്ല പന്തുകള്‍ എറിഞ്ഞാലും ചില സമയം ബൗണ്ടറി വഴങ്ങേണ്ടി വന്നേക്കും. ഭുവനേശ്വര്‍ കുമാറിനെ നമ്മള്‍ പിന്തുണയ്ക്കുകയാണ് വേണ്ടത്. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ കാര്‍ത്തിക്കിനെ പിന്തുണയ്ക്കുന്നത് പോലെ, ശ്രീശാന്ത് പറഞ്ഞു. 

''ഓസ്‌ട്രേലിയയിലെ ബൗണ്‍സി വിക്കറ്റുകളില്‍ പേസ് വേരിയേഷന്‍ കൊണ്ടുവരാന്‍ ഭുവിക്ക് കഴിഞ്ഞാല്‍ ഇന്ത്യക്കത് ഗുണം ചെയ്യും. സ്വന്തം കഴിവില്‍ വിശ്വാസം നഷ്ടപ്പെടുത്തരുത് എന്ന് മാത്രമാണ് എനിക്ക് ഭുവിയോട് പറയാനുള്ളത്. ചിലപ്പോള്‍ നമുക്ക് ആശയക്കുഴപ്പം വന്നേക്കും. ചിലപ്പോള്‍ നമ്മള്‍ ഒരുപാട് വായിക്കുകയും ഒരുപാട് വീഡിയോകള്‍ കാണുകയും ചെയ്യും. കമന്ററിയിലെ ഒരുപാട് ഒപ്പീയനുകള്‍ കേള്‍ക്കുകയും ചെയ്‌തേക്കും...''

ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. എല്ലാവരും അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്ന് പോകും. എന്നാള്‍ ഇവിടെ വരെ നിന്നെ എത്തിച്ചതും രാജാവാക്കിയതുമായ കഴിവില്‍ വിശ്വാസം വെച്ച് മുന്‍പോട്ട് പോവുകയാണ് വേണ്ടത് എന്നും ശ്രീശാന്ത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ബൗളിങും ഫീല്‍ഡിങും ഇനിയും മെച്ചപ്പെടാനുണ്ട്, അംഗീകരിക്കുന്നു'- രോഹിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ