'ഇനി ബ്രിട്ടീഷ് മ്യൂസിയത്തില്‍ നോക്കിയാല്‍ മതി'; താനിയ ഭാട്യയുടെ ഹോട്ടല്‍ മുറിയില്‍ മോഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 10:48 AM  |  

Last Updated: 27th September 2022 10:49 AM  |   A+A-   |  

taniya_batia

താനിയ ഭാട്യ സഹതാരങ്ങള്‍ക്കൊപ്പം/എഎഫ്പി(ഫയല്‍)

 

ലണ്ടന്‍: ടീം ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പര്‍ താനിയാ ഭാട്യയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. പണവും കാര്‍ഡുകളും വാച്ചും സ്വര്‍ണവും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 

ലണ്ടനിലെ മാരിയറ്റ് ഹോട്ടലിലാണ് ടീം കഴിഞ്ഞിരുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് 3-0ന് പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് താനിയയുടെ റൂമില്‍ മോഷണം നടന്നത്. 

ആരോ എന്റെ റൂമിലേക്ക് കടന്ന് ബാഗും പണവും വാച്ചുകളും സ്വര്‍ണവുമെല്ലാം കവര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞാണ് താനിയ തന്റെ ഞെട്ടല്‍ പങ്കുവെച്ചത്. പിന്നാലെ താനിയയുടെ ട്വീറ്റ് വൈറലായി. ഇപ്പോള്‍ മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ഇനി ബ്രിട്ടീഷ് മ്യൂസിയത്തില്‍ നോക്കിയാല്‍ കാണാം എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. 

ഇംഗ്ലണ്ട് പര്യടനത്തില്‍ താനിയക്ക് ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. റിച്ചാ ഘോഷും യാസ്തികയുമാണ് വിക്കറ്റ് കീപ്പിങ്ങില്‍ ഇന്ത്യ ശ്രദ്ധ കൊടുക്കുന്ന താരങ്ങള്‍. അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായും താനിയ ഇടം പിടിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിക്കറ്റ്, വിക്കറ്റ്, 1, 0, 0, വിക്കറ്റ്! ഇം​ഗ്ലണ്ട് വീണു മൂക്കും കുത്തി  (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ