വിചിത്ര സ്‌കൂപ്പുമായി ജേക്ക് ലീമാന്‍; ബൗണ്ടറി നേടിയത് ബാറ്റിന്റെ പിന്‍ഭാഗം കൊണ്ട്(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 02:23 PM  |  

Last Updated: 29th September 2022 02:24 PM  |   A+A-   |  

scoop_shot_lehmann

വീഡിയോ ദൃശ്യം

 

സിഡ്‌നി: ബാറ്റില്‍ നിന്ന് വരുന്ന അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ എന്നും ആരാധകര്‍ക്ക് കൗതുകമാണ്. ഓസ്‌ട്രേലിയന്‍ ഡൊമസ്റ്റിക് മത്സരങ്ങളിലൊന്നില്‍ അത്തരത്തിലൊരു അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ട് കളിച്ചിരിക്കുകയാണ് ജേക്ക് ലീമാന്‍. ബാറ്റിന്റെ പിന്‍ഭാഗം കൊണ്ടാണ് ഇവിടെ ബൗണ്ടറി നേടിയത് എന്ന് മാത്രം...

സൗത്ത് ഓസ്‌ട്രേലിയയും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. ഫ്രീമാന്റെ ഡെലിവറിയില്‍ സ്‌കൂപ്പ് കളിക്കാനാണ് ലീമാന്‍ ശ്രമിച്ചത്. കളിച്ച് വന്നപ്പോല്‍ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ലീമാന്‍ പന്ത് പറത്തിയത് ബാറ്റിന്റെ പിന്‍ഭാഗം കൊണ്ട്. 

ലീമാന്റെ ഈ ബൗണ്ടറി സമൂഹമാധ്യമങ്ങളിലും വൈറലായി. ഈ ഷോട്ടിന് ഒരു പേരിടണം എന്ന് പറഞ്ഞാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ പങ്കുവെച്ചത്. ഓസീസ് കോച്ച് ഡാരന്‍ ലീമാന്റെ മകനാണ് ജേക്ക്. മകന്റെ വിചിത്ര സ്‌കൂപ്പ് വീഡിയോയ്ക്ക് കമന്റ് ചെയ്ത് ലീമാനും എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണങ്ങള്‍; പിടിക്കാന്‍ ഉപകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ്; പരിഭ്രാന്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ