‘കൊമ്പ് വച്ച സഞ്ജു‘ ബീച്ചിൽ- ‘കുറുമ്പൻ ചേട്ട‘ന്റെ വീഡിയോ പങ്കിട്ട് സംവിധായകൻ ബേസിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 11:12 AM  |  

Last Updated: 30th September 2022 11:12 AM  |   A+A-   |  

sanju

വീഡിയോ ദൃശ്യം

 

കോഴിക്കോട്: ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കോഴിക്കോട് ബീച്ചിൽ. സംവിധായകനും സുഹൃത്തുമായ ബേസിൽ ജോസഫിനൊപ്പമാണ് രാത്രി സഞ്ജു ബീച്ചിലെത്തിയത്. സഞ്ജുവിന്റെ വീഡിയോ ദൃശ്യങ്ങൾ ബേസിൽ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 

രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്. ‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വീഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വീഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും കേൾക്കാം. 

ന്യൂസിലൻഡ് എ ടീമിനെതിരെ ക്യാപ്റ്റനായി ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണു സഞ്ജു നാട്ടിലെത്തിയത്. ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച സഞ്ജു ബാറ്റിങിലും തിളങ്ങിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

'എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ സ്‌ക്രീനില്‍ കാണുന്നു'-  മഞ്ജരേക്കറുടെ ചിത്രവുമായി ജഡേജ; പന്തികേട് മണത്ത് ആരാധകരും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ