'150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്നു; ലോകകപ്പിന് ഞാന്‍ സെലക്ട് ചെയ്യുക ഉമ്രാന്‍ മാലിക്കിനെ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 12:50 PM  |  

Last Updated: 30th September 2022 12:50 PM  |   A+A-   |  

umran

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: താനായിരുന്നുവെങ്കില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് യുവ പേസ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ തിരഞ്ഞെടുക്കുമായിരുന്നുവെന്ന് മുന്‍ സെലക്ഷന്‍ കമ്മിറ്റി അംഗവും മുന്‍ താരവുമായ ദിലീപ് വെങ്‌സര്‍ക്കാര്‍. അടുത്ത മാസം ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. താരത്തിന്റെ വേഗത മുന്‍നിര്‍ത്തിയായിരുന്നു വെങ്‌സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മിന്നും ഫോമില്‍ കളിച്ചാണ് ഉമ്രാന്‍ മാലിക് ശ്രദ്ധേയനായത്. 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുമെന്നതായിരുന്നു താരത്തെ വ്യത്യസ്തനാക്കിയത്. 14 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ നേടിയ താരം പിന്നാലെ അയര്‍ലന്‍ഡിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. 

ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഉമ്രാനെ പോലെയുള്ള യുവ താരമാണ് ഇന്ത്യക്ക് ആവശ്യമെന്ന് വെങ്‌സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

'150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഈ സമയത്താണ് ഉമ്രാനെ ടീമിലേക്ക് പരിഗണിക്കേണ്ടത്. ഞാനാണെങ്കില്‍ ആ വേഗതയ്ക്ക് മുന്‍ഗണന നല്‍കി താരത്തെ ഉറപ്പായും ടീമിലെടുത്തിരിക്കും. പന്തെറിയുന്നതിന്റെ വേഗത 130 കിലോമീറ്ററിലേക്ക് കുറയുന്ന കാലത്ത് അദ്ദേഹത്തെ ടീമിലെടുത്തിട്ട് കാര്യമുണ്ടാകില്ല'- വെങ്‌സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

'ഒരു വർഷത്തിനുള്ളിൽ ബുമ്രയ്ക്ക് പരിക്കേൽക്കും'- അക്തർ അന്നേ പറഞ്ഞു; അതു തന്നെ സംഭവിച്ചു! (വീഡിയോ)

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ