'ഫോം ആയാല്‍ പിടിച്ചാല്‍ കിട്ടില്ല, രോഹിത് ശര്‍മ അപകടകാരി'- തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ താരം

നേരത്തെ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിനായി ഇന്ത്യയിലെത്തിയപ്പോഴും ലബുഷെയ്ന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങിനെ കുറിച്ചു പറഞ്ഞിരുന്നു
രോഹിത് ശര്‍മ/ പിടിഐ
രോഹിത് ശര്‍മ/ പിടിഐ

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിനു തുടക്കം കുറിക്കുന്നത് ഓസ്‌ട്രേലിയയുമായുള്ള ഏറ്റുമുട്ടലോടെയാണ്. ചെന്നൈയില്‍ ഒക്ടോബര്‍ എട്ടിനാണ് മത്സരം. ഇന്ത്യന്‍ ടീമിലേക്ക് അവസന നിമിഷം എത്തിയ ആര്‍ അശ്വിനെ പോലെ ഓസീസിനു മര്‍നസ് ലബുഷെയ്ന്‍ ഉണ്ട്. താരവും അവസാന നിമിഷം വിളിയെത്തിയാണ് ടീമില്‍ അംഗമായത്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങിനെ പ്രശംസിക്കുകയാണ് ലബുഷെയ്ന്‍. വലിയ സാഹസങ്ങള്‍ക്കു മുതിരാതെ ബാറ്റ് ചെയ്യുന്ന താരമാണ് രോഹിതെന്നു ലബുഷെയ്ന്‍ പറയുന്നു. 

'വളരെ അനായാസം ബാറ്റ് ചെയ്യുന്ന ആളാണ് രോഹിത് ശര്‍മ. വലിയ സാഹസികതയൊന്നും അദ്ദേഹം പുറത്തെടുക്കാറില്ല. പിടിച്ചു നിന്നാല്‍ പിന്നെ അദ്ദേഹത്തെ പുറത്താക്കുക ഏറെ കഠിനമായ കാര്യമാണ്'- ലബുഷെയ്ന്‍ വ്യക്തമാക്കി. 

നേരത്തെ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിനായി ഇന്ത്യയിലെത്തിയപ്പോഴും ലബുഷെയ്ന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങിനെ കുറിച്ചു പറഞ്ഞിരുന്നു. രോഹിതിന്റെ ബാറ്റിങ് ടീം സൂക്ഷ്മമായി തന്നെ പഠിച്ചിട്ടുണ്ടെന്നു ലബുഷെയ്ന്‍ അന്നു വ്യക്തമാക്കി. 

പരിക്കേറ്റ ആഷ്ടന്‍ ആഗറിനു പകരമാണ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന ദിനത്തില്‍ ലബുഷെയ്ന്‍ ഓസീസ് ടീമിന്റെ ഭാഗമായത്. അക്ഷര്‍ പട്ടേലിനു പിക്കേറ്റതോടെയാണ് ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com