മിച്ചല്‍ സ്റ്റാര്‍ക്ക്/ ട്വിറ്റർ
മിച്ചല്‍ സ്റ്റാര്‍ക്ക്/ ട്വിറ്റർ

തിരുവനന്തപുരത്ത് സ്റ്റാര്‍ക്കിന്റെ ഹാട്രിക്ക് വിക്കറ്റ് വേട്ട; ഇന്ത്യന്‍ ടീം തലസ്ഥാനത്ത് ഇന്നെത്തും

മഴ മാറി കളി തുടങ്ങിയപ്പോള്‍ മത്സരം 23 ഓവറാക്കി ചുരുക്കി. ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിനു 166 റണ്‍സും നേടി. നെതര്‍ലന്‍ഡ്‌സ് 14.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ നില്‍ക്കെ കളി ഫലമില്
Published on

തിരുവനന്തപുരം: ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴ കളിച്ചപ്പോള്‍ രണ്ടാം സന്നാഹ മത്സരം അല്‍പ്പ സമയം മാത്രം അരങ്ങേറി ഫലമില്ലാതെ പിരിഞ്ഞു. നെതര്‍ലന്‍ഡ്‌സും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം കനത്ത മഴയില്‍ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചപ്പോള്‍ ഓസ്‌ട്രേലിയ- നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഇരു ടീമുകളും 37.2 ഓവര്‍ കളിച്ചു അവസാനിപ്പിച്ചു. 

മഴ മാറി കളി തുടങ്ങിയപ്പോള്‍ മത്സരം 23 ഓവറാക്കി ചുരുക്കി. ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിനു 166 റണ്‍സും നേടി. നെതര്‍ലന്‍ഡ്‌സ് 14.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ നില്‍ക്കെ കളി ഫലമില്ലാതെ അവസാനിച്ചു. 

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഹാട്രിക്ക് വിക്കറ്റ് നേട്ടമാണ് മത്സരത്തിന്റെ സവിശേഷത. ആദ്യ ഓവറിന്റെ അഞ്ച്, ആറ് പന്തുകളില്‍ മാസ് ഒഡൗഡ്, വെസ്‌ലി ബാരസി എന്നിവരെ മടക്കിയ സ്റ്റാര്‍ക്ക് മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ബാസ് ഡെ ലീയേയും പുറത്താക്കി. മൂവരും ഗോള്‍ഡന്‍ ഡക്കായാണ് കൂടാരം കയറിയത്. 

ഇന്ത്യ- നെതര്‍ലന്‍ഡ്‌സ്

നെതര്‍ലന്‍ഡ്‌സിനെതിരായ സന്നാഹത്തിനായി ഇന്ത്യന്‍ ടീം ഇന്ന് തിരുവനന്തപുരത്തെത്തും. ഗുവാഹത്തിയിലുള്ള ടീം പ്രത്യേക വിമാനത്തിലാണ് ടീം എത്തുന്നത്. 

നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ഇന്ത്യന്‍ ടീം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് മൈതാനത്തു പരിശീലനത്തിനു ഇറങ്ങും. ചൊവ്വാഴ്ചയാണ് ഇന്ത്യ നെതര്‍ലന്‍ഡ് സന്നാഹം. 

നാളെ രണ്ട് മണി മുതല്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് സന്നാഹമാണ് ഗ്രീന്‍ഫീല്‍ഡിലെ അടുത്ത പോരാട്ടം. ന്യൂസിലന്‍ഡ് ടീം തിരുവനന്തപുരത്ത് എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com