'ആ സിക്‌സിന്റെ ഗതകാല സ്മരണകള്‍'- വാംഖഡെയിലെ ഏപ്രില്‍ രണ്ട്; ലോക കിരീടത്തിലേക്കുള്ള ധോനിയുടെ സിക്‌സ് വീണ്ടും! (വീഡിയോ)

പരിശീലനത്തിനിടെയാണ് ക്യാപ്റ്റന്‍ ധോനി ആ സമ്മോഹന സിക്‌സ് വീണ്ടും സമാന രീതില്‍ പറത്തിയത്
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

ചെന്നൈ: ഓര്‍മയില്ലേ വാംഖഡെയിലെ ആ രാത്രി. ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ 2011ന്റെ ഏപ്രില്‍ രണ്ടിന്റെ രാത്രി. അന്ന് ഫൈനലില്‍ പടുകൂറ്റന്‍ സിക്‌സര്‍ തൂക്കി നായകന്‍ മഹേന്ദ്ര സിങ് ധോനിയാണ് രാജകീയമായി ഇന്ത്യയെ ലോക കിരീടത്തിലേക്ക് ആനയിച്ചത്. 

അന്നത്തെ ആ പടുകൂറ്റന്‍ സിക്‌സ് ഇതാ ഒരിക്കല്‍ കൂടി പിറന്നിരിക്കുന്നു. ഐപിഎല്ലില്‍ സീസണിലെ രണ്ടാം പോരിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് തീവ്ര പരിശീലനത്തിലാണ്. പരിശീലനത്തിനിടെയാണ് ക്യാപ്റ്റന്‍ ധോനി ആ സമ്മോഹന സിക്‌സ് വീണ്ടും സമാന രീതില്‍ പറത്തിയത്. ഇതിന്റെ വീഡിയോ ചെന്നൈ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി മാറി. 

അന്നത്തെ കിരീട നേട്ട ദിനത്തിന്റെ ഓര്‍മയ്ക്ക് സമര്‍പ്പിച്ചാണ് വീഡിയോ ചെന്നൈ തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ആ സിക്‌സിന്റെ ഗതകാല സ്മരണകള്‍'- എന്ന അടിക്കുറിപ്പോടെയാണ് ചെന്നൈ വീഡിയോ പങ്കിട്ടിരിക്കുന്നത്. 

2011ലെ ഒരു ഏപ്രില്‍ രണ്ടിന്റെ രാത്രിയിലാണ് കപിലിന്റെ ചെകുത്താന്‍മാര്‍ 1983ല്‍ സ്വന്തമാക്കിയ കിരീടം വീണ്ടും ഇന്ത്യ നേടുന്നത്. ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ലോക കിരീടത്തില്‍ മുത്തം ചാര്‍ത്തിയത്. നുവാന്‍ കുലശേഖരയുടെ പന്തിലായിരുന്നു വിജയത്തിലേക്കുള്ള നായകന്റെ സിക്‌സ്. അതേ സിക്‌സിന്റെ മറ്റൊരു പതിപ്പ് ഇപ്പോള്‍ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലും പിറന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com