
ഹൈദരാബാദ്: സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് രാജകീയ ഐപിഎല്ലില്‍ തങ്ങളുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്. മത്സരത്തിനിടെയുണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.
സഞ്ജുവും ജോസ് ബട്‌ലറും ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. ഇന്നലെ സഞ്ജുവാണ് വിക്കറ്റിന് പിന്നിലുണ്ടായിരുന്നത്. മത്സരത്തിനിടെ ബട്‌ലറുടെ ഒരു ചോദ്യമാണ് വൈറലായി മാറിയത്.
മത്സരം പുരോഗമിക്കുന്നതിനിടെ ബട്‌ലര്‍ സഞ്ജുവിനെ നോക്കി ഞാന്‍ ബൗള്‍ ചെയ്യണോ എന്ന് കൈയാംഗ്യത്തിലൂടെ ചോദിക്കുന്നതാണ് വീഡിയോ. ഇംഗ്ലണ്ട് നായകന്റെ തമാശ ചോദ്യം സഞ്ജു നിരസിക്കുന്നു. പിന്നാലെ ബട്‌ലര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ആദ്യ മത്സരത്തില്‍ സഞ്ജു, ബട്‌ലര്‍, യശസ്വി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ രാജസ്ഥാന്‍ 203 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. സണ്‍റൈസേഴ്‌സിന്റെ പോരാട്ടം 131 റണ്‍സില്‍ അവസാനിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക