'ഔട്ടല്ല, നോബോള്‍ വിളിക്കണം'- തര്‍ക്കം; അമ്പയറെ കുത്തിക്കൊന്നു

അയല്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് ആക്രമണവും കൊലപാതകവും നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡിഷയില്‍ ക്രിക്കറ്റ് പോരാട്ടത്തിനിടെ 22വയസുകാരനായ അമ്പയറെ കുത്തിക്കൊന്നു. കട്ടക്ക് ജില്ലയിലെ മഹിസലന്ദയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. ലക്കി റാവത്ത് എന്ന യുവാവാണ് മരിച്ചത്. അമ്പയര്‍ തെറ്റായ തീരുമാനം എടുത്തതാണ് പ്രകോപനമായത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

അയല്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് ആക്രമണവും കൊലപാതകവും നടന്നത്. ശങ്കര്‍പുര്‍, ബ്രഹ്മപുര്‍ ഗ്രാമങ്ങളാണ് മത്സരത്തില്‍ ഏറ്റുമുട്ടിയത്. 

മത്സരത്തിനിടെ ബ്രഹ്മപുര്‍ ടീമിലെ താരം പുറത്തായതായി ലക്കി പ്രഖ്യാപിച്ചു. എന്നാല്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബ്രഹ്മപുര്‍ ടീമംഗങ്ങള്‍ രംഗത്തെത്തി. ഔട്ട് വിളിച്ച തീരുമാനം തെറ്റാണെന്നും നോബോള്‍ വിളിക്കണമെന്നും ടീം അംഗങ്ങള്‍ തര്‍ക്കിച്ചു. ഇരു ടീമുകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതോടെ കാണികളില്‍ ചിലരും ഗ്രൗണ്ടിലിറങ്ങി. 

അതിനിടെ ബ്രഹ്മപുര്‍ ആരധകരുടെ കൂട്ടത്തില്‍ നിന്ന് സുമുദ്രാഞ്ജന്‍ റാവത്ത് എന്നയാളാണ് ലക്കിയെ ആദ്യ ബാറ്റുപയോഗിച്ച് മര്‍ദ്ദിച്ചു. പിന്നീട് കത്തി കൊണ്ടു കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്കിയെ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com