ഒരു പന്ത്, ക്യാച്ചെടുക്കാന്‍ എത്തിയത് മൂന്ന് പേര്‍, കിട്ടിയത് നാലാമന്! (വീഡിയോ)

ടോസ് നഷ്ടപ്പെട്ട് ഗുജറാത്ത് ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം പന്തിലാണ് ഈ ക്യാച്ച് പിറന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

അഹമ്മദാബാദ്: മാസ്മരികവും അമ്പരപ്പിക്കുന്നതുമായ ക്യാച്ചുകള്‍ക്ക് പഞ്ഞമില്ലാത്ത വേദിയാണ് ഐപിഎല്‍. എത്രയോ ഉജ്ജ്വല ക്യാച്ചുകള്‍ ഐപിഎല്ലില്‍ പിറന്നിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ട്രെന്റ് ബോള്‍ട്ട് എടുത്ത ക്യാച്ച് ഇതില്‍ നിന്നെല്ലാം വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. 

ഒരു പന്തിന് വേണ്ടി മൂന്ന് പേര്‍ ശ്രമിക്കുകയും അതിലൊന്നും പെടാത്ത ഒരു നാലാമന്‍ വന്ന് പന്ത് സുന്ദരമായി കൈയിലാക്കുന്നതുമാണ് ഈ ക്യാച്ചിനെ വേറിട്ടു നിര്‍ത്തുന്നത്. ക്യാച്ചെടുത്ത ആ നാലാമനാണ് ട്രെന്റ് ബോള്‍ട്ട്. 

ടോസ് നഷ്ടപ്പെട്ട് ഗുജറാത്ത് ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം പന്തിലാണ് ഈ ക്യാച്ച് പിറന്നത്. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ ട്രെന്റ് ബോള്‍ട്ടിന്റെ പേസില്‍ ബാറ്റ് വച്ചപ്പോള്‍ പന്ത് നേരെ കുത്തനെ പൊങ്ങി. ക്രീസിന്റെ മധ്യത്തിലേക്ക് ഈ പന്ത് കൈക്കലാക്കാനായി ഓടിയെത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍. 

എന്നാല്‍ മൂന്ന് പേരും കൂട്ടിയിടിച്ചു വീണു. അതിനിടെ പന്ത് നിലം തൊടാതെ ബോള്‍ട്ട് കൈക്കലാക്കിയിരുന്നു. മൂന്ന് പേര്‍ ശ്രമിച്ച ക്യാച്ച് അങ്ങനെ നാലാമന്‍ കൈയിലൊതുക്കി. വൃദ്ധിമാന്‍ സാഹ നാല് റണ്‍സുമായി മടങ്ങുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com