
ലഖ്നൗ: ഗുജറാത്ത് ടൈറ്റൻസിനെതിരെ അമ്പരപ്പിക്കുന്ന തോൽവിയാണ് ലഖ്നൗ സൂപ്പർ ജയ്ന്റ്സ് സ്വന്തം തട്ടകത്തിൽ നേരിട്ടത്. അവസാന ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്ത് ഏഴ് റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 136 റൺസ് മാത്രമായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. അവസാന 36 പന്തിൽ 31 റൺസ് മാത്രായിരുന്നു ആതിഥേയർക്ക് വേണ്ടിയിരുന്നത്. കൈയിൽ ഒൻപത് വിക്കറ്റുകളും ഉണ്ടായിരുന്നു. എന്നിട്ടും തോറ്റു!
തോൽവിയുടെ അമ്പരപ്പിലാണ് ലഖ്നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ. എങ്ങനെ തോറ്റു എന്നത് തനിക്കറിയില്ലെന്നും എല്ലാം പെട്ടെന്നായിരുന്നു എന്നും രാഹുൽ പ്രതികരിച്ചു.
'എങ്ങനെ തോറ്റെന്ന് എനിക്കറിയില്ല. ഞങ്ങളുടെ തോൽവി വളരെ പെട്ടെന്നായിരുന്നു. നിയന്ത്രണത്തിലുണ്ടായിരുന്ന കളി കൈവിട്ടു പോകുമ്പോൾ അതു തടയാൻ എനിക്കു സാധിച്ചില്ല. സാഹചര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി. ബൗളിങിലും ഫീൽഡിങ്ങിലും ഞങ്ങൾ തിളങ്ങി.'
'എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് എനിക്ക് ഇപ്പോഴും ഒന്നും പറയാൻ സാധിക്കുന്നില്ല. ഒരു പിടിയും കിട്ടുന്നില്ല. ഇതൊരു മത്സരം മാത്രമാണ്. ഞങ്ങൾ ഇപ്പോഴും ഏഴ് കളികളിൽ നാലെണ്ണം വിജയിച്ചു നിൽക്കുകയാണ്. എന്നാൽ ഈ തോൽവി കുറച്ചു നാൾ വേട്ടയാടും. അവർ മികച്ച കുറച്ച് ഓവറുകൾ എറിഞ്ഞു. പുതിയ ബാറ്റർമാർ വന്നാൽ ഈ പിച്ചിൽ പെട്ടെന്ന് തിളങ്ങാൻ സാധിച്ചെന്നും വരില്ല. ക്രീസിൽ സെറ്റായി നിൽക്കുന്നവർ കളി ജയിപ്പിക്കാൻ ശ്രമിക്കണം. അവസാന ഘട്ടത്തിൽ ചില ബൗണ്ടറി അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു'- രാഹുൽ വ്യക്തമാക്കി.
അവസാന ഓവറിൽ നാല് വിക്കറ്റുകളാണ് ലഖ്നൗവിന് തുടരെ നഷ്ടമായത്. കെഎൽ രാഹുൽ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, ദീപക് ഹൂഡ എന്നിവരാണ് അവസാന ഓവറിൽ പുറത്തായത്. 136 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗ 128 റൺസിൽ വീണു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക