
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ വീണ്ടും താരങ്ങളുടെ പ്രതിഷേധം. ഡൽഹി ജന്തർ മന്ദറിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണത്തിൽ നടപടി ആവശ്യപ്പെട്ടാണ് താരങ്ങൾ രംഗത്തെത്തിയത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഏഴ് താരങ്ങൾ അധ്യക്ഷനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. രണ്ട് ദിവസം മുൻപ് പരാതി നൽകിയിട്ടും എഫ്ഐആർ പോലും ഇട്ടില്ലെന്നും താരങ്ങൾ ആക്ഷേപിക്കുന്നു.
ഏഴ് താരങ്ങൾ പരാതി നൽകിയതിന് പിന്നാലെ ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തു നിന്നു ബ്രിജ് ഭൂഷണെ മാറ്റിയിരുന്നു. കേസെടുക്കാത്തതിൽ പൊലീസിനോട് ഡൽഹി വനിതാ കമ്മീഷൻ വിശദീകരണം തേടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക