ആഴ്സണൽ വനിതാ ടീം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം; താരങ്ങൾ സുരക്ഷിതർ

വോൾവ്സ്ബർ​ഗ് വനിതാ ടീമിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സര ശേഷം മടങ്ങവെയാണ് സംഭവം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മ്യൂണിക്ക്: ആഴ്സണൽ വനിതാ ടീം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു. ജർമനിയിൽ നിന്ന് ടീമിനെ വഹിച്ച് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനത്തിന് തീ പിടിച്ചത്. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് തീ പടർന്നത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും താരങ്ങളെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. 

വോൾവ്സ്ബർ​ഗ് വനിതാ ടീമിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സര ശേഷം മടങ്ങവെയാണ് സംഭവം. ഇതേത്തുടർന്ന് ടീമിന്റെ യാത്ര ഒരു ദിവസത്തേക്ക് കൂടി മാറ്റിവച്ചു. റൺവേയിൽ വച്ചാണ് പക്ഷി ഇടിച്ചത്. പിന്നാലെ തീ പിടിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ അപകടം ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനാൽ യാത്ര മുടങ്ങിയെന്നും താരങ്ങൾ ജർമനിയിൽ തന്നെ തങ്ങുകയാണെന്നും അടുത്ത ദിവസം ലണ്ടനിലേക്ക് മടങ്ങുമെന്നും ആഴ്സണൽ ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാർക്ക് നന്ദി പറയുന്നുവെന്നും ക്ലബ് വ്യക്തമാക്കി. 

ഒന്നാം പാദ പോരാട്ടമാണ് ജർമനിയിൽ നടന്നത്. എവേ പോരാട്ടം 2-2ന് സമനിലയിൽ എത്തിക്കാൻ ആഴ്സണലിന് സാധിച്ചു. രണ്ടാം പാദം മെയ് ഒന്നിന് ഇം​ഗ്ലണ്ടിൽ അരങ്ങേറും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com