ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ ടൈറ്റൻസിന് വമ്പൻ ജയം; മുംബൈയെ 55 റൺസിന് തോൽപ്പിച്ചു 

40 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരം നെഹാൽ വധേര/ ചിത്രം: പിടിഐ
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരം നെഹാൽ വധേര/ ചിത്രം: പിടിഐ

അഹമ്മദാബാദ്: ‌ഐപിഎൽ മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് മുന്നിൽ തകർപ്പൻ ജയം നേടി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ്. 55 റൺസിൻറെ വമ്പൻ ജയമാണ് ടൈറ്റൻസ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ താരങ്ങൾക്ക് 9 വിക്കറ്റിന് 152 റൺസെടുക്കാനേ സാധിച്ചുള്ളു. 40 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിൽ രണ്ടാം ഓവറിൽ തന്നെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ മടങ്ങി. 13 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. എട്ടാം ഓവറിൽ ഓപ്പണർ ഇഷാൻ കിഷനും പിന്നാലെ വന്ന തിലക് വർമ്മയും പുറത്തായി. 10 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58റൺസ് എന്ന നിലയിലായിരുന്നു മുംബൈ സ്കോർ. 

കാമറൂൺ ഗ്രീൻ 26 പന്തിൽ 33 റൺസെടുത്ത് മടങ്ങി. ഇതേ ഓവറിൽ ടിം ഡേവിഡും പുറത്തായി. സൂര്യകുമാർ യാദവ് 12 പന്തിൽ 23, പീയുഷ് ചൗള 12 പന്തിൽ 18, അർജുൻ ടെൻഡുൽക്കർ 9 പന്തിൽ 13 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. 3 റൺസുമായി ജേസൻ ബെഹ്‍റെൻഡോർഫും അക്കൗണ്ട് തുറക്കാതെ റിലി മെരിഡിത്തും പുറത്താകാതെ നിന്നു. 

ടൈറ്റൻസിനായി നൂർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ നേടി. റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com