ഇൻസ്റ്റയിലെ ഒറ്റ പോസ്റ്റിൽ പോക്കറ്റിലെത്തുന്നത് 26.75 കോടി! എതിരാളികളില്ലാതെ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

ഓരോ പോസ്റ്റിനും താരത്തിനു ലഭിക്കുന്നത് 3.23 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

റിയാദ്: ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരവും അല്‍ നസര്‍ മുന്നേറ്റക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് താരം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 

ഓരോ പോസ്റ്റിനും താരത്തിനു ലഭിക്കുന്നത് 3.23 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. (ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 26.75 കോടി). നിലവില്‍ 600 മില്ല്യണ്‍ ഫോളോവേഴ്‌സാണ് താരത്തെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. 

തൊട്ടു പിന്നില്‍ അര്‍ജന്റീന നായകനും ഇന്റര്‍ മയാമി താരവുമായ ലയണല്‍ മെസിയാണ്. താരത്തിനു ഓരോ പോസ്റ്റിനും ലഭിക്കുന്നത് 2.6 മില്ല്യണ്‍ യുഎസ് ഡോളര്‍. (21.49 കോടി ഇന്ത്യന്‍ രൂപ). 

പട്ടികയിലെ ആദ്യ 20ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്ലിയുമുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഓരോ പോസ്റ്റിനും കോഹ്ലിക്ക് ലഭിക്കുന്നത് 11.45 കോടി രൂപയാണ്. 256 മില്ല്യണ്‍ ആളുകളാണ് താരത്തെ പിന്തുടരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com