വീണ്ടും ഷാകിബ്; ഏഷ്യാ കപ്പ്, ലോകകപ്പ് പോരാട്ടങ്ങളില്‍ ബംഗ്ലാദേശിനെ നയിക്കും

ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഷാകിബ് തന്നെയായി ബംഗ്ലാദേശ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് താരം ടെസ്റ്റ്, ടി20 ടീമുകളുടെ നായകനായി തിരികെ എത്തിയത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ധാക്ക: ഏഷ്യാ കപ്പ്, ലോകകപ്പ് പോരാട്ടങ്ങള്‍ക്കുള്ള ബംഗ്ലാദേശ് ടീമിനെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു തമിം ഇഖ്ബാല്‍ പിന്‍മാറിയിരുന്നു. പിന്നാലെ പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്ന താരം ഏഷ്യാ കപ്പില്‍ നിന്നു പിന്‍മാറുകയും ചെയ്തും. ഇതോടെയാണ് ഷാകിബ് വീണ്ടും ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 

നിര്‍ണായക ഘട്ടത്തിലാണ് ഷാകിബ് വീണ്ടും ബംഗ്ലാ ടീമിനെ നായകത്വം ഏറ്റെടുക്കുന്നത്. ഏഷ്യ കപ്പിനു ശേഷം അവര്‍ സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡുമായി ഏകദിന പരമ്പര കളിക്കും. അതിനു പിന്നാലെ ഇന്ത്യയിലേക്ക് ലോകകപ്പ് പോരാട്ടത്തിനായി എത്തും. 

ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഷാകിബ് തന്നെയായി ബംഗ്ലാദേശ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് താരം ടെസ്റ്റ്, ടി20 ടീമുകളുടെ നായകനായി തിരികെ എത്തിയത്. രണ്ട് വിഭാഗത്തിലും മൂന്നാം തവണയാണ് താരം നായകനായി വീണ്ടും അവരോധിക്കപ്പെട്ടത്. 

2009 മുതല്‍ 11 വരെയാണ് നേരത്തെ താരം ഏകദിന നായകനായിരുന്നത്. 49 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. 22 വിജയങ്ങള്‍ നേടി. 2015, 17 കാലത്തും താരം മഷ്‌റഫെ മൊര്‍താസയ്ക്ക് പകരം ടീമിനെ നയിച്ചിരുന്നു. 19 ടെസ്റ്റുകളിലും 39 ടി20 മത്സരങ്ങളിലും താരം ടീമിനെ നയിച്ചു. 

ഈ മാസം 30 മുതലാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍. സെപ്റ്റംബറിലാണ് ന്യൂസിലന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനം. ഒക്ടോബര്‍ അഞ്ച് മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍. 

ദീര്‍ഘകാല പദ്ധതിയുടെ ഭാഗമെന്ന നിലയിലാണ് ഷാകിബിനെ വീണ്ടും ബംഗ്ലാദേശ് നായകനായി പ്രഖ്യാപിക്കുന്നതെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസ്സന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com