മസൂദിനെയും ഇമാദിനെയും തഴഞ്ഞു; ഫഹീം അഷ്‌റഫിനെ തിരിച്ചു വിളിച്ചു; ഏഷ്യാകപ്പ് ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 11th August 2023 09:53 AM |
Last Updated: 11th August 2023 09:53 AM | A+A A- |

ഫയൽ ചിത്രം/ എഎഫ്പി
ഇസ്ലാമാബാദ്: ഏഷ്യാ കപ്പിനും അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. ഷാന്‍ മസൂദ്, ഇമാദ് വാസിം എന്നിവരെ ഒഴിവാക്കി.
ബാബര്‍ അസം ആണ് നായകന്‍. ഓള്‍ റൗണ്ടര്‍ ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍മാരായ മുഹമ്മദ് റിസ് വാന്‍, മുഹമ്മദ് ഹാരിസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫഹീം അഷ്‌റഫിനെ ഏകദിന ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിന് ശേഷമാണ് അഷ്‌റഫ് ടീമിലെത്തുന്നത്. സൗദ് ഷക്കീലിനെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്‍സമാം ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ഈ മാസം 22 മുതലാണ് അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. ഇതിനു ശേഷം ഈ മാസം 30 നാണ് ഏഷ്യാ കപ്പിന് തുടക്കമാകുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
പരിശീലനത്തിനിടെ ബ്രസീൽ ഫുട്ബോൾ താരം കുഴഞ്ഞു വീണ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ