'ബ്രിജ്ഭൂഷൻ അനുകൂലികൾ നിയന്ത്രിക്കുന്നു'- ​ഗുസ്തി ഫെഡ‍റേഷൻ തെരഞ്ഞെടുപ്പിനു ഹൈക്കോടതി സ്റ്റേ

വിഷയം സംബന്ധിച്ചു കോടതിയിൽ നീണ്ട വാദ പ്രതിവാദങ്ങൾ അരങ്ങേറി
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ചണ്ഡീ​ഗഢ്: ​ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. ഹരിയാന റെസ്‌ലിങ് ഫെഡറേഷൻ നൽകിയ ​ഹർജിയിലാണ് കോടതി ഇടപെടൽ. നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പാണ് കോടതി സ്റ്റേ ചെയ്തത്. 

സംസ്ഥാന ഒളിംപിക്സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടും മറ്റൊരു അസോസിയേഷനെ ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയെന്നു ഹർജിയിൽ ആരോപിക്കുന്നു. വിഷയം സംബന്ധിച്ചു കോടതിയിൽ നീണ്ട വാദ പ്രതിവാദങ്ങൾ അരങ്ങേറി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് ഹൈക്കോടതിയുടെ സ്റ്റേ. ബിജെപി എംപിയും മുൻ ഡബ്ല്യുഎഫ്ഐ തലവനുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെ അനുകൂലിക്കുന്ന 18 പേർ ജൂലൈ 31ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചെന്നും അവർ ഫെഡറേഷനെ നിയന്ത്രിക്കാൻ ശ്രമിച്ചതായും ആരോപണമുയർന്നു. 

ജൂലൈ ആറിനും 11നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മാസം 12ലേക്ക് തീയതി മാറ്റുകയായിരുന്നു. ഇതാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com