'തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ പ്രായോഗികമല്ല'- ലോകകപ്പ് ഷെഡ്യൂള്‍ മാറ്റം ആവശ്യപ്പെട്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും

സുരക്ഷാ പ്രശ്‌നങ്ങളാണ് ഹൈദരാബാദ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്: ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സര ക്രമം വീണ്ടും മാറിയേക്കുമെന്നു സൂചനകള്‍. തുടര്‍ച്ചയായി മത്സരങ്ങള്‍ നടത്തുന്നതിനു ബുദ്ധിമുട്ടുണ്ടെന്നു വ്യക്തമാക്കി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ സമീപിച്ചു. 

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ സംബന്ധിച്ചാണ് അസോസിയേഷന്‍ ആശങ്ക അറിയിച്ചത്. ഒക്ടോബര്‍ ഒന്‍പതിനു ന്യൂസിലന്‍ഡും നെതര്‍ലന്‍ഡ്‌സും തമ്മില്‍ ഇവിടെ നേര്‍ക്കുനേര്‍ വരുന്നുണ്ട്. തൊട്ടടുത്ത ദിവസം ഒക്ടോബര്‍ പത്തിനു ശ്രീലങ്ക- പാകിസ്ഥാന്‍ പോരാട്ടവും തീരുമാനിച്ചിട്ടുണ്ട്. 

തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ മത്സരം നടത്തുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് അസോസിയേഷന്‍ എടുത്തിരിക്കുന്നത്. രണ്ട് തുടർച്ചയായി സുരക്ഷ ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് ഹൈദരാബാദ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നത്. 

ജൂണിലാണ് ബിസിസിഐ മത്സര ക്രമം പുറത്തിറക്കിയത്. അതിനു ശേഷം നിരവധി മാറ്റങ്ങളും മത്സര ക്രമത്തില്‍ വരുത്തിയിട്ടുണ്ട്. 

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഒക്ടോബര്‍ 12ല്‍ നിന്നു 14ലേക്ക് മാറ്റിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് സൂപ്പര്‍ പോരാട്ടം. 

ഇന്ത്യ- പാക് പോരാട്ടമടക്കം ഒന്‍പത് മത്സരങ്ങളാണ് ഇതുവരെ തീയതി മാറ്റിയത്. പിന്നാലെയാണ് ഹൈദരാബാദ് അസോസിയേഷനും മത്സര ഷെഡ്യൂള്‍ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com