സെപ്റ്റംബർ ഒന്നിനുള്ളിൽ നീക്കണം; ജയിലറിലെ ആ രം​ഗത്തിൽ ആർസിബി ജേഴ്സി കാണരുത്; ഡൽഹി ​ഹൈക്കോടതി

ടീമിന്റെ ജേഴ്സി സിനിമയിൽ നിന്ദ്യമായി ഉപയോ​ഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരി​ഗണിച്ച് ജസ്റ്റിസ് പ്രതിഭ എം സിങാണ് ഉത്തരവിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: രജനികാന്ത് നായകനായി എത്തിയ ജയിലർ സിനിമയിലെ രം​ഗത്തിൽ നിന്നു ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബം​ഗ്ലൂരിന്റെ ജേഴ്സി ഒഴിവാക്കണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബർ ഒന്ന് മുതൽ ജേഴ്സി സിനിമയിൽ ഇല്ലെന്നു ഉറപ്പു വരുത്തണമെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കോടതി നിർദ്ദേശം നൽകി. 

ടീമിന്റെ ജേഴ്സി സിനിമയിൽ നിന്ദ്യമായി ഉപയോ​ഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരി​ഗണിച്ച് ജസ്റ്റിസ് പ്രതിഭ എം സിങാണ് ഉത്തരവിട്ടത്. തങ്ങളുടെ ജേഴ്സി ഉപയോ​ഗിച്ച് ചിത്രത്തിൽ നെ​ഗറ്റീവ് സന്ദേശം നൽകുന്നുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ചിത്രത്തിൽ ക്വട്ടേഷൻ കൊലയാളി ആർസിബി ജേഴ്സിയണിഞ്ഞു ഒരു സ്ത്രീയെ അപകീർത്തികരവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നതായും ഹർജിയിൽ പറയുന്നു. ജേഴ്സി ഉപയോ​ഗിച്ചുള്ള നെ​ഗറ്റീവ് ചിത്രീകരണം തങ്ങളുടെ ബ്രാൻഡ് ഇമേജിനും സമത്വ ചിന്താ​ഗതിക്കും കോട്ടം ചെയ്യുന്നതാണെന്നും ടീം വാദിച്ചു. 

ആർസിബി ജേഴ്സിയാണെന്നു തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ രം​ഗത്തിൽ മാറ്റം വരുത്താമെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിൽ സമ്മതിച്ചു. സെപ്റ്റംബർ ഒന്നിനു മുൻപ് തന്നെ ആർസിബി ജേഴ്സിയിലെ നിലവിലെ പ്രഥാമിക നിറങ്ങളും ബ്രാൻഡിങ് ഘടകങ്ങളും മാറ്റുമെന്നു അവർ തർക്ക പരിഹാരത്തിന്റെ ഭാ​ഗമായി സമ്മതിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com