തുടങ്ങും മുമ്പേ ബംഗ്ലാദേശിന് തിരിച്ചടി; സൂപ്പര്‍ താരം ലിട്ടണ്‍ദാസ് ഏഷ്യാകപ്പിനില്ല

അനാമുള്‍ ഹഖ് ബിജോയിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു
ലിട്ടൺ ദാസ്/ ട്വിറ്റർ
ലിട്ടൺ ദാസ്/ ട്വിറ്റർ

ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, ബംഗ്ലാദേശിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്ററും സൂപ്പര്‍ താരവുമായ ലിട്ടണ്‍ ദാസിനെ ടീമില്‍ നിന്നും ഒഴിവാക്കി. വൈറല്‍ ഫീവര്‍ ബാധിച്ച ദാസ് രോഗമുക്തനാകാത്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കിയത്. 

പകരം 30 കാരനായ അനാമുള്‍ ഹഖ് ബിജോയിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 44 ഏകദിനം കളിച്ച അനാമുല്‍ ഹഖ് 1254 റണ്‍സെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്ത്യക്കെതിരെയാണ് അനാമുള്‍ അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് അനാമുള്‍ ഹഖിനെ പരിഗണിക്കാന്‍ കാരണമെന്ന് ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുള്‍ ആബെദിന്‍ പറഞ്ഞു. 

അനാമുള്‍ ബുധനാഴ്ച ടീമിനൊപ്പം ചേരും. കാന്‍ഡിയിലെ പല്ലെക്കെലെ സ്റ്റേഡിയത്തില്‍ നാളെ ശ്രീലങ്കയ്‌ക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ബംഗ്ലാദേശിലെ മികച്ച റണ്‍വേട്ടക്കാരിലൊരാളായ ലിട്ടണ്‍ ദാസിന്റെ അഭാവം തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com