'അനുഭവിച്ചത് കടുത്ത നിരാശ, പത്ത് ദിവസം ഒന്നും ചെയ്യാതെ ഇരുന്നു'- ലോകകപ്പ് ടീമിൽ നിന്നു പുറത്തായതിൽ അക്ഷർ പട്ടേൽ

പത്ത് ദിവസത്തോളം ഒന്നും ചെയ്യാതെ താൻ നിന്നെന്നു അക്ഷർ പറയുന്നു. ടീമിൽ ഉൾപ്പെട്ടപ്പോൾ സന്തോഷിച്ചു, പിന്നാലെ പരിക്കേറ്റാൽ നിരാശ തോന്നാതിരിക്കില്ലല്ലോ എന്നും താരം ചോദിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റായ്പുർ: ലോകകപ്പ് തുടങ്ങാനിരിക്കെയാണ് സ്പിന്നർ അക്ഷർ പട്ടേലിനു പരിക്കേറ്റത്. ലോകകപ്പിനുള്ള 15 അം​ഗ ടീമിൽ ഉൾപ്പെട്ടിരുന്ന തനിക്ക് പരിക്കേറ്റ് പുറത്താകേണ്ടി വന്നത് അങ്ങേയറ്റത്തെ നിരാശ സൃഷ്ടിച്ചുവെന്നു വെളിപ്പെടുത്തുകയാണ് അക്ഷർ പട്ടേൽ. അക്ഷറിനു പകരം ആർ അശ്വിനാണ് അവസാന നിമിഷം 15 അം​ഗ ടീമിൽ ഉൾപ്പെട്ടത്. 

പത്ത് ദിവസത്തോളം ഒന്നും ചെയ്യാതെ താൻ നിന്നെന്നു അക്ഷർ പറയുന്നു. ടീമിൽ ഉൾപ്പെട്ടപ്പോൾ സന്തോഷിച്ചു, പിന്നാലെ പരിക്കേറ്റാൽ നിരാശ തോനാതിരിക്കില്ലല്ലോ എന്നും താരം ചോദിച്ചു. 

'ഇന്ത്യയിൽ അരങ്ങേറുന്ന ലോകകപ്പ്. ടീമിൽ ഉൾപ്പെട്ടപ്പോൾ ആദ്യം സന്തോഷിച്ചു. പിന്നീട് പെട്ടെന്നു പരിക്കേറ്റ് പുറത്താകേണ്ടി വരുന്നു. നിരാശ തോന്നാതിരിക്കില്ലല്ലോ. പത്ത് ദിവസത്തോളം കടുത്ത നിരാശ എന്നെ ബാധിച്ചു. ഒന്നും ചെയ്യാൻ തോന്നിയില്ല ആ ദിവസങ്ങളിൽ. പിന്നീട് അതിൽ നിന്നു മുക്തനായി'- അക്ഷർ പ്രതികരിച്ചു. 

ഓസ്ട്രേലിയക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ നാലാം പോരിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അക്ഷറിന്റെ പ്രകടനമാണ് ഇന്ത്യക്ക് ജയവും പരമ്പരയും ഉറപ്പിച്ചത്. അക്ഷർ കളിയിലെ താരവുമായി. പരമ്പരയിൽ ആകെ വീഴ്ത്തിയത് അഞ്ച് വിക്കറ്റുകൾ. നാലാം പോരിനു പിന്നാലെയാണ് താരം ലോകകപ്പ് കളിക്കാൻ സാധിക്കാത്തതിലെ നിരാശയെക്കുറിച്ച് വെളിപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com